Monday, June 14, 2010

ചന്തുവിന്‍റെ കണ്ണട

ഈ സംഭവം നടക്കുന്നത് ആറേഴു കൊല്ലം മുന്നേ ആണ്... എന്റെം ചന്തൂന്റെം ചേട്ടച്ചാര്‍ "ഗുള്‍ഫില്‍" നിന്നും നാട്ടില്‍ വന്ന സമയം... നാട്ടില്‍ ചാത്തന്‍ അടിച്ചു കൂടുന്ന ഞങ്ങളൊക്കെ ഷിവാസ് റീഗല്‍ കണ്ടു ഞെട്ടി!!! വീട്ടില്‍ ആരും ഇല്ല . ഉടനെ പ്ലാന്‍ വന്നു ചന്തുവിന് കാള്‍... BSNL Telephone Exchange ഇല്‍ ആ കാള്‍ എത്തുന്നതിനു മുന്നേ ചന്തുവിന്‍റെ ബൈകിന്റെ ഹോണ്‍ ഞങ്ങള്‍ കേട്ടു...

പിന്നെയെല്ലാം പെട്ടന്നായിരുന്നു... ഞങ്ങള്‍ മൂന്നു പെരും കിടക്കയില്‍ വട്ടമിട്ടു ഇരുന്നു "ശീതള പാനീയം " കഴിക്കാന്‍ തുടങ്ങി ... തൊട്ടു കൂട്ടാന്‍ ചന്തുവിന്‍റെ രവീന്ദ്ര സംഗീതവും... പുട്ടിനു തേങ്ങ പോലെ ഞങ്ങളുടെ അപസ്വരവും... അന്ന് "സംഗതി" കണ്ടു പിടിചിട്ടില്ലാത്തത് കൊണ്ട് ചന്തുവിന്‍റെ ടൈം ആയിരുന്നു. രവീന്ദ്രന്മാഷ് വരെ കേട്ടിട്ടില്ലാത്ത അങ്ങേരുടെ പാട്ടുകള്‍ "അനര്‍ഗള നിര്‍ഗളം ഒഴുകി...

ചിക്കനും മട്ടനും ബീഫും മറ്റു ടചിങ്ങ്സ്കളും കഴിച്ചു വേസ്റ്റ് ഒരു കവറില്‍ കുന്നു കൂടി... അതെല്ലാം കൂടെ എടുത്ത് പുറത്ത് ഗേറ്റ് ന്റെ അടുത്ത് കൊണ്ട് വെച്ചു...

ഒടുവില്‍ എല്ലാം നിലച്ചു ... ഓഫ്‌ ആയി!!! സ്വാഭാവികം !!!

പിറ്റേന്ന് ഞാന്‍ എണീക്കുന്നത് എന്തോ തട്ടി മറയുന്ന ശബ്ദം കേട്ടിട്ടാണ്... പോയി നോക്കുമ്പോള്‍ ചന്തു വീടാകെ തല കീഴെ മറിച്ചിട്ട് പരതുകയാണ്‌...

"എന്താ തിരയുന്നെ?"

"എന്‍റെ കണ്ണട കാണാനില്ല"

ഞാന്‍ പോയി കിടന്നു... കുറച്ചു കഴിഞ്ഞു ചന്തു എന്നെ തട്ടി വിളിച്ചിട്ട് ,

"കണ്ണട ഒളിപ്പിച്ചു വെച്ചിട്ടുണ്ടെങ്കില്‍ താ.. എനിക്ക് ക്ലാസ്സില്‍ പോവണം"

സംഗതി സീരിയസ് ആണെന്ന് മനസ്സിലായതോടെ ഞങ്ങള്‍ രണ്ടു പെരും കൂടെ തിരയാന്‍ തുടങ്ങി... എവിടേം കാണാനില്ല.. കുറച്ചു കഴിഞ്ഞപ്പോ ചന്തുവിനേം കാണാനില്ല...

അപ്പൊ പുറത്തു നിന്നു ചേട്ടച്ചാരുടെ ശബ്ദം

"ഇതെങ്ങനെയാ ഈ പട്ടി കോമ്ബൌണ്ടില്‍ കയറിയത്? ഇനി ആ വേസ്റ്റ് മൊത്തം അവിടെ പരത്തി ഇടും"

ഞാന്‍ ചെന്നപ്പോ മൂപെര് കല്ലെടുത് പട്ടിയെ എറിയാന്‍ പോവാണ്... ഒന്നൂടെ നോക്കിയപ്പോള... പട്ടിയല്ല.. ചന്തുവാണ്... വേസ്റ്റ് ബാസ്കറ്റില്‍ മുങ്ങി തപ്പുകയാ..

"അയ്യോ എറിയല്ലേ അതു ചന്തുവാ"

ഞാന്‍ ഓടി ചെന്നപ്പോ ചന്തു വേസ്റ്റ് ബാസ്കറ്റില്‍ നിന്നു മുഖം പൊക്കി എന്നിട്ട് ദയനീയമായി എന്നെ ഒന്ന് നോക്കി...

"ഇതിലും ഇല്ല"

എനിക്ക് ഒരേ സമയം ചിരിയും സഹതാപവും വന്നു...

ഞാന്‍ പതുക്കെ ചേട്ടന്റെ അടുത്ത് പോയി ചോദിച്ചു...

"നിങ്ങള്‍ എടുത്ത് വെച്ചിട്ടുണ്ടോ അവന്റെ കണ്ണട?"

ഉടനെ വന്നു മറുപടി...

"ആ ഉണ്ട്... ഇന്ന് ഉച്ചക്ക് നമുക്ക് പുഴുങ്ങി തിന്നാം, അവന്‍ അറിയണ്ട"

അപ്പൊ അകത്തു നിന്നു ചന്തുവിന്‍റെ അലര്‍ച്ച!!

"കിട്ടീ .... കിട്ടീ..."

ഞങ്ങള്‍ ചെന്നപ്പോ കണ്ണട വെച്ചു സുമുഖന്‍ ആയി നില്‍ക്കുന്നു, ചന്തു...

"ഇതെവിടുന്നു കിട്ടി ?"

"ദാ അതിന്റെ മോളില്‍ നിന്നു"

നോക്കുമ്പോ ഒരു ചെയര്‍ വെച്ചു കയറിയാ മാത്രം എത്തുന്ന ഷെല്‍ഫിന്റെ മുകളില്‍ !!!
ഇവന്‍ എങ്ങനെ ആ കണ്ണട അവിടെ വെച്ചു എന്ന് അവനും ദൈവത്തിനും അറിയാം...

"അപ്പൊ ശരി താങ്ക്സ്, ഞാന്‍ പോട്ടെ",

പുറത്തിറങ്ങി സിടൌടില്‍ നിന്നു തിരിയുന്നു

"എന്താ?"

"കീ... കീ..."

"നീയെന്താ കിളിക്ക് പഠിക്കാനോ? കാര്യം പറ"

"അല്ല, ബൈകിന്റെ കീ കാണാന്‍ ഇല്ല"

"ഡേയ് ക്ഷമക്കൊക്കെ ഒരു അതിരുണ്ട്"

നോക്കുമ്പോ കീ ഹോളില്‍ തന്നെ ഉണ്ട് കീ...

"അപ്പൊ ടാറ്റാ"

വിശ്വ പ്രസിദ്ധമായ അവന്റെ കണ്ണട എടുത്ത് പോക്കറ്റില്‍ ഇട്ടു ഗോഗ്ഗ്ല്‍സ് എടുത്ത് മുഖത്ത്‌ ഫിറ്റ്‌ ചെയ്തു എന്നെ നോക്കി ഒരു ഡയലോഗ്...

"നീ ഈയിടെ ആയി കറുത്ത് പോയി കേട്ടോ"

തലേന്ന് അടിച്ചതിന്റെ കിക്ക് ഇറങ്ങിയത് കൊണ്ട് മാത്രം ഞാന്‍ ഒന്നും പറഞ്ഞില്ല...

പിന്നെ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോ ഒരു "ഉപദേശം" കൂടെ..

"പിന്നെ, ഇന്നത്തെ കാര്യം നമ്മള്‍ മൂന്നു പേര് മാത്രം അറിഞ്ഞാ മതി... അധികം പബ്ലിസിറ്റി കൊടുക്കണ്ട"

1 comment: