ഒരു ദിവസം ഞങ്ങള്‍ ആണ്‍കുട്ടികളെ എല്ലാരേം ഞെട്ടിച്ചു കൊണ്ട് ക്ലാസ്സിലെ ഒരു സുന്ദരിക്കുട്ടി ചര്ദിച്ചു...
ഒരു നിമിഷത്തേക്ക് ക്ലാസ്സില്‍ നിശബ്ദത... മറ്റു പെണ്‍കുട്ടികള്‍ ആ കൊച്ചിന്റെ പുറം തടവി കൊടുക്കുന്നു, ക്ലാസ്സ് എടുത്തു കൊണ്ടിരുന്ന ടീച്ചറും ആ കൊച്ചിന്റെ അടുത്ത്...അന്ന് ക്ലാസ്സില്‍ ഞങ്ങള്‍ 5 ആണ്‍കുട്ടികളെ ഉണ്ടായിരുന്നുള്ളു...
ജയന്‍ റിയാസ് ഹാഷിം മുഹമെദ് ഞാന്‍..
ഞാന്‍ മുഹമ്മദിനെ നോക്കി... മുഹമ്മദ് എന്നെയും... ഞങ്ങള്‍ പരസ്പരം തലയാട്ടി....
ജയന്‍ റിയാസിനെ നോക്കി റിയാസ് ജയനെയും... അവരും പരസ്പരം തലയാട്ടി...
നടുവില്‍ ഇരിക്കുന്ന ഹാഷിമിന് നോക്കാന്‍ ആരുമില്ല...
ഞങ്ങള്‍ നാല് പെരും കൂടെ ഹാഷിമിനെ നോക്കി...
ആകെ വിളറി പോയ അവന്‍ ഉറക്കെ,
"അയ്യോ ഞാനല്ലാ"
No comments:
Post a Comment