ജോബി സാറും ഷിജിചെചിയും ധിഷണ വിട്ടതിനു ശേഷം ബോസ് സര്‍ മാനേജര്‍ ആയി ജോയിന്‍ ചെയ്തു... ഞങ്ങളുടെ കൂടെ തന്നെ ആയിരുന്നു ബോസ് സാറിന്റെം താമസം. ബോസ് സാര്‍, ഞാന്‍, ശ്രീജിത്ത് സാര്‍, ആഷിഫ്, ജിയോ, ബാബു, എന്നിവരായിരുന്നു ഫ്ലാറ്റിലെ അന്തേവാസികള്‍...
അങ്ങനിരിക്കെ ബാബു ഒരു കാര്യം കണ്ടു പിടിച്ചു... ബോസ് സാറിന്റെ ബാഗില്‍ ഒരു വൈറ്റ് റമ്മിന്റെ കുപ്പി.. ഫുള്‍!!! ഉടനെ അത് ജിയോയോടു പറഞ്ഞു...
“ഡാ നമുക്ക് അടിക്കാം?”
ഉടനെ ജിയോയുടെ ഉള്ളിലെ കുറ്റവാളി സട കുടഞ്ഞെഴുന്നേറ്റു...
“ഇത് പൊട്ടിക്കാത്ത കുപ്പിയാണ്... ഇപ്പൊ നമ്മള്‍ ഇത് തൊട്ടാല്‍ മൂപ്പേര്‍ അറിയും... മൂപ്പേര്‍ ഇതൊന്നു തുറന്നോട്ടെ, ബാബു സാര്‍ വെയിറ്റ് ചെയ്യ്”
ബാബുവിനു പിന്നെ ഊണും ഉറക്കവും ഒന്നും ഇല്ല... ബോസ് സാര്‍ ആണെങ്കില്‍ അത് പൊട്ടിക്കുന്നും ഇല്ല. ഒടുവില്‍ ആ സുദിനം എത്തി ഒരു വെള്ളിയാഴ്ച രാത്രി ബോസ് സാര്‍ അത് പൊട്ടിച്ചു. കൃത്യം രണ്ടു സ്മാള്‍ അടിച്ചു അതെ പോലെ അടച്ചു വെച്ച് കിടന്നുറങ്ങി... ബോസ് ഉറങ്ങലും രണ്ടു പേര്‍ ഉണര്‍ന്നു... പതുക്കെ പമ്മി പമ്മി സ്റ്റോര്‍ റൂമില്‍ എത്തി... ബോസിന്റെ ബാഗില്‍ നിന്നും കുപ്പി എടുത്തു... ആദ്യം മാര്‍ക്കര്‍ കൊണ്ട് അളവിന് അടയാളം ഇട്ടു... അപ്പോളേക്കും ജിയോ രണ്ടു ഗ്ലാസ് ആയി വന്നു. ബാബു രണ്ടു ലാര്‍ജ് ഒഴിച് വെള്ളത്തിന്റെ ജഗ്ഗിനു കൈ നീട്ടി... അപ്പൊ ജിയോക്ക് ഒരു സംശയം...
“അല്ല ബാബുസാര്‍, കള്ള് കുടിക്കുന്നത് നിങ്ങള്‍ക്ക് ഹറാം അല്ലെ?”
“ണ്ടോക്ക്യാ, ജ്ജ് ബെര്തെ ബെന്ടാതത് ഓരോന്ന് പറയണ്ട, കള്ള് ഹറാം ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല”
“പിന്നെ?”
“ഡാ ജിയോ കള്ള് ഹറാം എന്നല്ല, ഹാ! റം!! എന്നാ, ബാക്കിയൊക്കെ ഓരോരുത്തരു പരഞ്ഞുണ്ടാകിയതല്ലേ? യി ആ ജഗ്ഗിംഗ് കാട്ടിക്ക”
അതോടെ ജിയോയുടെ സംശയം തീര്‍ന്നു... രണ്ടു പേരും കൂടെ രണ്ടു ലാര്‍ജ് അടിച്ചു, അതെ അളവില്‍ വെള്ളം ഒഴിച്ച് വെച്ച് പോയി കിടന്നുറങ്ങി... ബോസ് പിന്നെ ആ കുപ്പി തൊട്ടതു അടുത്ത ശനിയാഴ്ച... അപ്പോളേക്കും അതില്‍ 75% വാട്ടര്‍ 25% വൈറ്റ് റം!!!
ശനിയാഴ്ച ബോസ് ചുണ്ടോക്കെ നനച്ചു വൈറ്റ് റം അടിക്കാന്‍ ഇരുന്നു... ബാബുവും ജിയോയും വെടി കൊണ്ട പന്നികളെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു... ഒടുവില്‍ രണ്ടു പേരും കൂടെ വരുന്നിടത്ത് വെച്ച് കാണാം എന്നും വിചാരിച്ചു ബോസിന്റെ കണ്‍വെട്ടത് തന്നെ നിന്നു.
ബോസ് ആദ്യത്തെ പെഗ് ഒഴിച്ച് അടി തുടങ്ങി... ബാബുവും ജിയോയും ഇടം കണ്ണ് ഇട്ടു നോക്കി. ബോസ് അച്ചാര്‍ തൊട്ടു അണ്ണാക്കില്‍ തേച്ചു, എന്നിട്ട് പറഞ്ഞു...
“ഹൈ... മ്മ്...”
ബോസ് രണ്ടാമത്തെ പെഗ് ഒഴിച്ച് അതും തീര്‍ത്തു... കുറച്ചു നേരം വെറുതെ ഇരുന്നു ആകാശം നോക്കി... ഭൂമി നോക്കി... ചുറ്റുപാടും നോക്കി. മൂന്നാമത്തെ പെഗ് ഒഴിച്ച് അതും തീര്‍ത്തു... നാല്... അഞ്ചു... ബോസിന് എന്തോ അപകടം മണത്തു... കൂടാതെ ഈ അടി കണ്ടിരിക്കുന്ന രണ്ടു പേര്‍ക്കും!!!
“ഡാ ബാബുവേ...”
“എന്തോ?”
കഴിഞ്ഞു... ഇനി കുറ്റം സമ്മതിക്കുന്നതാ നല്ലത്... വേണ്ടായിരുന്നു.. ഛെ, മോശമായി... രണ്ടു പേരും കൂടെ കുറ്റസമ്മതത്തിനു റെഡി ആയി ബോസിന്റെ മുന്നിലേക്ക് ചെന്നു.
“ബാബുവേ, എന്റെ കപ്പാസിറ്റി കൂടിയെന്നാ തോന്നുന്നത്, അഞ്ചു പെഗ്ഗ് അടിച്ചിട്ടും ഒരു പിണ്ണാക്കും ആവുന്നില്ലാ...”
ഹാവൂ സമാധാനമായി, ബാബുവിന്റെ ശ്വാസം നേരെ വീണു... പിന്നൊരു കത്തികയറലാ... “അല്ലെങ്കിലും ഈ വൈറ്റ് റം ഒന്നും ഒന്നിനും കൊള്ളൂല... നമുക്ക് ബ്രാന്‍ഡ് മാറ്റാം... എന്ന് തുടങ്ങി... നാടിലുള്ള സകല വൈറ്റ് റം നേം കാടടക്കി തെറി പറഞ്ഞു ശ്വാസം മുട്ടിതുടങ്ങിയപ്പോ ബാബു ഒരു സഹായത്തിനു ജിയോയെ നോക്കി... അപ്പൊ ജിയോ ....
“ശരിയാ അതിന്റെ നിറം കൂടെ കണ്ടില്ലേ??? പച്ചവെള്ളം പോലെ ഉണ്ട്!!!”
No comments:
Post a Comment