പ്രീഡിഗ്രിക്ക് എനികേറ്റവും ഇഷപ്പെട്ട സബ്ജെക്റ്റ് ആയിരുന്നു Zoology & Botany Practical ... മറ്റൊന്നും കൊണ്ടല്ല, കൂറയെയും തവളയെയും കീറുകയും ചെമ്പരത്തിയും തെച്ചിയും ഒക്കെ നുള്ളി കളിക്കുകയും ചെയ്യാലോ...
പ്രീഡിഗ്രി ലാബിലെ അറ്റെന്‍ടെര്‍ ആയിരുന്നു ഇസ്മായില്‍... മൂപെര്‍ക്ക് ഒരു സൈഡ് ബിസിനസ് ഉണ്ടായിരുന്നു... ബ്ലേഡ് കച്ചവടം... പുറത്തല്ല, ലാബിന്റെ ഉള്ളില്‍... തെച്ചിയും ചെമ്പരത്തിയും ഒക്കെ കട്ട് ചെയ്യാന്‍ നമ്മള്‍ വീട്ടില്‍ നിന്നും ബ്ലേഡ് കൊണ്ട് വന്നാല്‍ മൂപെര് സഹിക്കില്ല... കവര്‍ ഇപ്പൊ പൊളിച്ച ബ്ലേഡ് കൊണ്ട് കട്ട് ചെയ്തില്ലെങ്കില്‍ മൈക്രോസ്കൊപ്പിലൂടെ നോക്കിയാല്‍ കാണില്ല എന്നൊക്കെ പറഞ്ഞു പേടിപ്പിക്കും... എല്ലാരും ഇതും കേട്ടു പേടിച്ചു മൂപരുടെ കയ്യില്‍ നിന്നും ബ്ലേഡ് വാങ്ങും... അതോടെ എല്ലാരും കൂടെ ചേര്‍ന്നു മൂപര്‍ക്കൊരു പേരിട്ടു, "ബ്ലേഡ് ഇസ്മായില്‍" പക്ഷെ എക്സാം സമയത്ത് ഇവരൊക്കെ ഭയങ്കര ഹെല്പ് ആണ്... Diagram വരെ ആരും കാണാതെ കാണിച്ചു തരും...
യുനിവേര്സിടി എക്സാം ആയി, തിയറി എക്സാം ഒക്കെ കഴിഞ്ഞു Practical എക്സാം സ്റ്റാര്‍ട്ട് ചെയ്തു, ഫിസിക്സ് കെമിസ്ട്രി Practical കഴിഞ്ഞു... അവസാനത്തെ എക്സാം, Boilogy Practical രാവലെ Zoology ഉച്ചക്ക് ശേഷം Botany . രാവിലെ തന്നെ വന്നിരുന്നു Diagram നോക്കി പഠിത്തം തുടങ്ങി. അപ്പോള്‍ അറ്റെന്‍ഡാര്‍ അടുത്തൂടെ നടന്നിട്ട് പറഞ്ഞു,
"മൌത്ത് പാര്‍ട്സ്... മൌത്ത് പാര്‍ട്സ്"
ദൈവമേ കൂറയുടെ വായ കീറണം... എനിക്ക് ചങ്ങിടിപ്പ് കൂടി... മറ്റൊന്നും കൊണ്ടല്ല, കൂറയുടെ വായ്ക്കുള്ളില്‍ മൌത്ത് Antenna തുടങ്ങുന്നതിന്റെ ഉള്ളില്‍ ഒരു ചെറിയ സുന ഉണ്ട്... പരഗ്ലോസ്സ... അതിന്റെ അറ്റത് വേറൊരു ഫിറ്റിംഗ് ഉണ്ട് ഗ്ലോസ്സ !!! ഒരു കടുക്മണിയോളമേ ഉള്ളു... ഈ പരഗ്ലോസ്സയും ഗ്ലോസ്സയും ഒപ്പം ഇങ്ങു പോരണം... അതെങ്ങാനും പൊട്ടിയാ തീര്‍ന്നു... ഫുള്‍ മാര്‍ക്ക് പോവും... ഒരു കൂറയെ മാത്രമേ കീറാന്‍ തരു...
അങ്ങനെ ഞാന്‍ ടെന്‍ഷന്‍ അടിച്ചിരിക്കുമ്പോള്‍ ഷൈലേഷ് വന്നു, ഞാന്‍ അവനോടു കാര്യം പറഞ്ഞു... എന്നെപോലെ പരഗ്ലോസ്സ ഗ്ലോസ്സ പ്രശ്നം ഉള്ള മറ്റൊരു വ്യക്തി ആണ് അവനും...
"ഓ, അത്രേ ഉള്ളു?"
ഞാന്‍ ഞെട്ടി... ഇവനും അപാരം ആയോ? അങ്ങനെ എക്സാം സ്റ്റാര്‍ട്ട് ചെയ്തു, ഭാഗ്യത്തിന് എനിക്ക് കിട്ടിയത് വലിയ ഒരു കൂറയെ, കൂറ വലുതാവുമ്പോള്‍ പരഗ്ലോസ്സയും ഗ്ലോസ്സയും വലുതാവും... എന്തോ ഭാഗ്യത്തിന് എന്നെ പരഗ്ലോസ്സയും ഗ്ലോസ്സയും ചതിച്ചില്ല. ഞാന്‍ ഒരു ദീര്‍ഖ നിശ്വാസം വിട്ടു അടുത്തിരിക്കുന്ന ഷൈലേഷ്നെ നോക്കി. ഞാന്‍ ഞെട്ടി.. അവന്‍ ഒരു നീഡില്‍ എടുത്തിട്ടു കൂറയുടെ വായിലിട്ടു തിരിക്കുന്നു... അവന്റെ മുന്നില്‍ ഉള്ള ഗ്ലാസ് പ്ലേറ്റ് കാലി... ഇവന്‍ എക്സാം തോല്‍ക്കാന്‍ ആണോ പ്ലാന്‍?
"ഡാ നീയെന്താ ചെയ്യുന്നത്?"
അവന്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു, എന്നിട്ട് ചോദിച്ചു,
"ബെല്‍ അടിക്കാനായോ"
"പത്തു മിനിട്ട് കൂടെ ഉണ്ട്"
അവന്‍ Dissection Box ഒക്കെ അടച്ചു വെച്ചു, എന്നിട്ട് ചുറ്റും നോക്കി, പോക്കെറ്റില്‍ നിന്നും ഒരു കടലാസ് പൊതി പുറത്തെടുത്തു... മുന്നില്‍ ഉള്ള ഗ്ലാസ് പ്ലേറ്റ്ഇല്‍ കുറച്ചു വെള്ളം എടുത്ത് നനച്ചു ആ പൊതിയില്‍ ഉള്ള സാധനങ്ങള്‍ അതിലേക്ക് കുടഞ്ഞിട്ടു... എന്‍റെ കണ്ണ് തള്ളിപ്പോയി... "കൂറാസ് മൌത്ത് പാര്‍ട്സ്". മച്ചാന്‍ വീട്ടില്‍ നിന്നും എല്ലാം റെഡി ആക്കി കൊണ്ട് വന്നതാ... ദേഷ്യത്തോടെ ഞാന്‍ ചോദിച്ചു,
"എടാ ദുഷ്ടാ എനിക്ക് കൂടെ ഒരു കവര്‍ കൊണ്ട് വന്നൂടാരുന്നോ?"
"അഞ്ചു കൂറയെ കൊന്നിട്ടാടാ ഇതെങ്കിലും ഒപ്പിച്ചത്"
No comments:
Post a Comment