ഡിഗ്രി ഫസ്റ്റ് ഇയര്‍ എക്സാം സമയം...
നമ്മള് കാന്റീനില്‍ സൊറ അടിച്ചു ഇരിക്കുമ്പോള്‍ പൊടി പറത്തി കിണ്ണന് (ജയകൃഷ്ണന്) ഓടി വരുന്നു...
"ഡാ എക്സാം റോള്‍ നമ്പര്‍ Declare ചെയ്തു... എന്റെ നമ്പര്‍ ജയന്റെ നമ്പറിന്റെ അടുത്താ..."
ഇതും പറഞ്ഞു കിണ്ണന് പൊരിഞ്ഞ ഡാന്‍സ്... കാര്യമുണ്ട്, ഏറ്റവും നന്നായി പഠിക്കുന്നവന് ആണ് ഈ ജയന്... കൂടാതെ നന്നായി ഹെല്പും ചെയ്യും... എക്സാം സ്റ്റാര്‍ട്ട് ചെയ്തു, ജയന് ഒരു പേപ്പര്‍ എഴുതി കഴിഞ്ഞാല്‍ അതു ഹാളിന്റെ ഭ്രമണപഥം കവര്‍ ചെയ്തു വരുമ്പോളേക്കും ലാസ്റ്റ് ബെല്‍ അടിക്കാന്‍ ആയിട്ടുണ്ടാവും... അസൂയ കൊണ്ട് ഞങ്ങള്‍ക്ക് കണ്ണ് കാണാതായി...
ഇവന് പിന്നെ ഡെയിലി ഞങ്ങളുടെ അടുത്ത് വന്നു വീമ്പിളക്കാന്‍ തുടങ്ങി...
"ഇരുന്നു പഠിയെടാ"
"എടാ തലവര നന്നാവണം"
"പാവം, ഇരുന്നു പഠിക്കണ കണ്ടാ"
"നിനക്കൊക്കെ അങ്ങനെ തന്നെ വേണം"
ഗതി കേട്ടപ്പോ ഒരിക്കല്‍ ഒരിക്കല്‍ അവനോടു പറയേണ്ടി വന്നു...
"ഡാ കിണ്ണ, ഇനി നീ ഡയലോഗ് അടിച്ചാ അമ്മച്ചിയാണേ നിന്റെ രണ്ടു കയ്യും ഞങ്ങള്‍ അടിചൊടിക്കും... കൈക്ക് സ്വാധീനം ഉണ്ടെങ്കില്‍ അല്ലെ നീ എക്സാം എഴുതൂ??"
അതോടെ ഡയലോഗ് നിന്നു... അങ്ങനെ എക്സാം അടുക്കാന്‍ ആയി... കിണ്ണന് പഠിക്കാതെ നടക്കുന്നത് കാണുമ്പോളും ജയന് ഇരുന്നു പഠിക്കുന്നത് കാണുമ്പോളും ഞങ്ങള്‍ക്ക് ഒരുപോലെ അസൂയ വന്നു... ഒരു ദിവസം ഞങ്ങള്‍ എത്തിയപ്പോ കിണ്ണന് താടിക്ക് കയ്യും കൊടുത്ത് ഒരു മൂലക്ക് ഇരിക്കുന്നു...
"എന്തു പറ്റിയെടാ?"
"എക്സാം ഹാള്‍ ലിസ്റ്റ് നോട്ടീസ് ബോര്‍ഡില്‍ ഇട്ടിട്ടുണ്ട്"
ഞങ്ങള്‍ നോക്കിയപ്പോ ജയന്റെ അടുത്ത് തന്നെ ജയകൃഷ്ണന്,
"അതിനു എന്തിനാ നീ സങ്കടപ്പെട്ടിരിക്കുന്നത്? നീ ജയന്റെ അടുത്ത് തന്നെ ആണല്ലോ? പിന്നെന്താ?"
"ശരിക്കും നോക്കെടാ പട്ടീ..."
ഞങ്ങള്‍ ഒന്നൂടെ സൂക്ഷിച്ച് നോക്കി.. പിന്നെ അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി... സംഭവം ഇതായിരുന്നു...
ഹാള്‍ നമ്പര്‍ 18 - ലാസ്റ്റ് candidate ജയന് റോള്‍ നമ്പര്‍ 8339 !
ഹാള്‍ നമ്പര്‍ 19 - ഫസ്റ്റ് candidate കിണ്ണന് റോള്‍ നമ്പര്‍ 8340 !!!!
ara e jayakrishnan?enikkormayillalo.
ReplyDelete