മൈക്രോസോഫ്ട് സെമിനാര്‍ അറ്റന്‍ഡ് ചെയ്യാന്‍ പോയതായിരുന്നു ഞാന്‍... ദുബായ് മദീനത് ജുമേര ഹോട്ടല്‍ഇല്‍ വെച്ചായിരുന്നു സെമിനാര്‍... വിന്‍ഡോസ് സെര്‍വര്‍ 2008 കുറിച്ച് ഘോര ഘോരം പ്രസങ്ങിക്കുന്നു ഒരു കോട്ടിട്ട മാന്യന്... കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്കൊരു കാള്‍ വന്നു ഓഫീസ്ഇല്‍ നിന്നും. ഉടനെ അബുദാബി പോണം... ക്ലയന്റ് വന്നു പിക്ക് ചെയ്യും... നാശം... കുറച്ചു നേരം ഇരുന്നു ഉറങ്ങാം എന്ന് വെച്ചാ അതിനും സമ്മതിക്കൂല...
കൃത്യം മുപ്പത് മിനിറ്റ് കഴിഞ്ഞപ്പോള്‍ എനിക്ക് കാള്‍ വന്നു... ഒരു സ്ത്രീ ശബ്ദം... ഹോട്ടലിന്റെ പുറത്ത് വെയിറ്റ് ചെയ്യുന്നു... വേഗം വരാന്‍... ഓ... അതാണല്ലേ കാര്യം... ച്യാച്ചി ആണ് ക്ലയന്റ്... എന്നാ പോയ്ക്കളയാം... ഞാന്‍ പുറത്തെത്തിയപ്പോള്‍ ഒരു മിത്സുബിഷി ലാന്‍സെര്‍ കിടക്കുന്നു... അതിനകത് ഒരു അതിസുന്ദരി ആയ ഒരു ഇറാനി പെണ്‍കുട്ടി... ഇതാണോ ക്ലയന്റ്???
കാറില്‍ കയറി സീറ്റ് ബെല്‍റ്റ് ഇട്ട ഉടനെ ചോദ്യം വന്നു, ഭക്ഷണം കഴിച്ചതാണോ? കഴിച്ചു എന്ന് പറഞ്ഞപ്പോ, ഞാന്‍ കഴിച്ചിട്ടില്ല, പോവുന്ന വഴിക്ക് വാങ്ങാം എന്നും പറഞ്ഞു കാര്‍ വിട്ടു... അടുത്തുള്ള ചില്ലീസ്ല് നിര്‍ത്തി ഒരു നാല് പേര്‍ക്ക് കഴിക്കാന്‍ ഉള്ള ഭക്ഷണം ആയി മൂപ്പത്തി വന്നു... എന്നെ കൊണ്ട് കുറെ തീറ്റിച്ചു... കാര്‍ ഓടിക്കുന്നതിന്റെ ഇടയില്‍ മൂപ്പതിയും തിന്നുന്നു... അങ്ങനെ കരാര്‍ എടുത്ത് ഞങ്ങള്‍ രണ്ടു പേരും കൂടെ അതു മൊത്തം തിന്നു... ഇനി ബാക്കി ഫ്രഞ്ച് ഫ്രൈയും പെപ്സിയും മാത്രം...
ദുബായ് ശേഇഖ് സയെദ് റോഡ് സ്പീഡ് ലിമിറ്റ് 120 KM /Hr... അതു 135 പോയാലും ക്യാമറ ഫ്ലാഷ് ചെയ്യില്ല എന്നും പറഞ്ഞു മൂപ്പത്തി ആഞ്ഞൊരു ചവിട്ടു. ഞാന്‍ നോക്കുമ്പോള്‍ സ്പീഡോമീറ്ററില്‍ സൂചി 135 !! മര്യാദക്ക് ഓടിക്കുകയാണെങ്കില്‍ 135 ഒന്നും ഒരു സ്പീഡ് അല്ല... പക്ഷെ ഇത് അതല്ലല്ലോ... വായുഗുളിക വാങ്ങാന്‍ അല്ലെ പോക്ക്... ആ കാറിനു ഒരു ഹനുമാന് ഗീര്ന്റെ കുറവ് കൂടെയേ ഉണ്ടായിരുന്നു... കാര്‍ 135 എത്തിയപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി ഇവള്‍ക്ക് ആ കാറിന്റെ മേല്‍ വലിയ കണ്ട്രോള് ഒന്നും ഇല്ല... ഞാന്‍ ഒരു കൊട്ട ഉമിനീര് ഇറക്കി... മിണ്ടാതിരുന്നു... അതവിടെ ഇരുന്നു എന്തൊക്കെയോ പറയുന്നു... കാര്‍ ആണെങ്കില്‍ തോട്ടിലൂടെ ചേര പോവുന്നത് പോലെ പോവുന്നു, ഞാന്‍ ആണെങ്കില്‍ റോഡിലും ബാക്കിലും തിരിഞ്ഞു നോക്കികൊണ്ടിരിക്കുന്നു... അങ്ങനെ ദുബായ് ബോര്ടെര് എത്തി... ഇനിയെങ്കിലും സ്പീഡ് കുറച്ചാല്‍ മതിയായിരുന്നു....
അബുധാബി സ്പീഡ് ലിമിറ്റ് എത്രയ എന്നറിയോ? 160 KM /Hr എന്റെ ഉള്ളൊന്നു കാളി... എനിക്കിവിടത്തെ ക്യാമറ ഒക്കെ അറിയാം എന്നും പറഞ്ഞു ഒന്ന് കൂടെ ചവിട്ടു... ഞാന്‍ പതുക്കെ ഏന്തി നോക്കി... സ്പീഡോമീറ്ററില്‍ സൂചി 220 !!
"അര്ജുനന്... ഫല്ഗുനന്... പാര്ഥന്... കിരീടിയും..."
കണ്ണടച്ച് ഞാന്‍ പ്രാര്‍ത്ഥന തുടങ്ങി...
അപ്പൊ അടുത്ത ചോദ്യം, സിഗരറ്റ് വലിക്കുമോ? പോടീ അവിടുന്ന്... മനുഷ്യന് ഇവിടെ ജീവന് കയ്യില്‍ പിടിച്ചു ഇരിക്കുമ്പോള്‍ ആണ് അവള്‍ക്ക് സിഗരറ്റ് വലിക്കണ്ടത്... അവസാനം എന്റെ സമ്മതം വാങ്ങിച്ചിട്ട് അവള് സിഗരറ്റ് കത്തിച്ചു... AC ഇട്ടു ഗ്ലാസ് നാലും കയറ്റി വെച്ച് സിഗരറ്റ് വലിക്കുമ്പോള്‍ വലിക്കുന്നവന്റെ സുഖവും വലിക്കാതവന്റെ സുഖവും അന്ന് ഞാന്‍ മനസ്സിലാക്കി...
അതിനിടക്ക് ഫ്രഞ്ച് ഫ്രൈയും പെപ്സിയും കഴിക്കുന്നുമുണ്ട്, ഇവള്‍ക്കെന്താ നാല് കൈ ഉണ്ടോ? അതിനിടക്ക് ഒരു കഷ്ണം ഫ്രഞ്ച് ഫ്രൈ നിലത്ത വീണു... സ്ടീരിംഗ് പിടിച്ച ഒരു കൈ പെപ്സിയിലും, മറ്റേ കൈ സിഗരറ്റ്ല, വായില്‍ ഫ്രഞ്ച് ഫ്രൈസ... അതെ ഇരുപ്പില്‍ താഴേക്ക് ഒരു നോട്ടം... അതും ഫാസ്റ്റ് ലെന് 220 സ്പീഡില്‍ പോവുന്ന കാര്‍... അതും മിത്സുബിഷി ലാന്‍സെര്‍!!! ഒടുവില്‍ അവള് നിലത്ത വീണ ഫ്രഞ്ച് ഫ്രൈസ് തപ്പി എടുത്ത് ഗ്ലാസ് താഴ്ത്തി പുറത്തേക്കു ഒരു ഏറു! ഗ്ലാസ് താഴ്തലും വണ്ടി ഒന്ന് പാളി... എയര്‍ അടിച്ചു കയറിയിട്ട്... എനിക്കറിയാവുന്ന പ്രാര്‍ഥനകള്‍ ഒക്കെ തീര്‍ന്നു... ഞാന്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങി.
അപ്പോളാണ് കണ്ടത്, തൊട്ടു പിന്നാലെ ഒരു ലാന്‍ഡ് ക്രൂസര്‍ പറന്നു വരുന്നു... പിന്നില്‍ എത്തി അവന് ഹോണ്‍ അടിച്ചു... നമ്മുടെ ച്യാച്ചി മാറുമോ? എഹെ!!!
അവസാനം അവന് ട്രാക്ക് മാറി ഹോണ്‍ അടിച്ചു ഓവര്‍ടെക്ക് ചെയ്തു... അപ്പോള്‍ അവള് അവനു കാണാന്‍ പാകത്തിന് കൈ ഉയര്‍ത്തി നടുവിരല്‍ കൊണ്ട് മനോഹരമായ ഒരു “ഏക മുദ്ര” കാണിച്ചു... ആഹ... നല്ല സ്വഭാവം... പേടി മാറാന്‍ വേറെ എതിലെക്കെന്കിലും ശ്രദ്ധ കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു... അപ്പോളാണ് കണ്ടത് കാറിന്റെ മുന്നില്‍ നിറയെ പാവക്കുട്ടികള്‍, കുരങ്ങന്, മുതല്‍ കാട്ടിലെ ഒരു വിധം എല്ലാ ജന്തുക്കളും ഉണ്ട്...
ഇതെന്താണ് എന്ന് ചോദിച്ചപ്പോ ഉത്തരം കിട്ടി... ഞാന്‍ ഡിവോര്‍സീ ആണ്, എനിക്ക് എന്റെ ഭര്‍ത്താവിനെ പറ്റി ഓര്മ വരുമ്പോള്‍ ഞാന്‍ ഈ കുരങ്ങനെ എടുക്കും, എന്നും പറഞ്ഞു മുന്നില്‍ ഉള്ള പാവ കൈ എത്തി പിടിച്ചു ഡാഷ് ബോര്‍ഡ് ആഞ്ഞു അടിക്കാന്‍ തുടങ്ങി...
എന്റമ്മേ... ഇതിനു കുറച്ചു വട്ടും ഉണ്ട്... ഡാ സൂരജെ, നീ നിന്നെ സ്വയം രക്ഷിക്കേണ്ടി ഇരിക്കുന്നു... ഞാന്‍ കുറച്ചു അകന്നിരുന്നു...പല തവണ മുന്നിലുള്ള വണ്ടികളെ ഉമ്മ വെക്കാന്‍ പോവും... തിരിച്ചു വരും... അപ്പൊ ഞാന്‍ കണ്ണ് മുറുക്കെ അടക്കും... പിന്നെ തുറക്കും... പല തവണ ഏകമുദ്രയും ദ്വിമുദ്രയും കാണിക്കും അങ്ങനെ ഞങ്ങള്‍ ഒരു വിധം അബുദാബി എത്തി...
ജോലി കഴിഞു തിരിച്ചു പോവാന്‍ ഇറങ്ങിയപ്പോള്‍, എനിക്ക് അബുദാബി ഉള്ള എന്റെ അങ്കിള്‍ ന്റെ വീട്ടില്‍ പോണം, എന്നും പറഞ്ഞു അവളുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ട ഞാന്‍ അബുദാബി ബസ് സ്റ്റാന്‍ഡില്‍ എത്തി... ദുബായ് ബസ് വരാന്‍ കാത്തിരുന്നു!!!
Very good
ReplyDelete