ഷിവാസ് റിഗല്‍ നാല് പെഗ് കഴിഞ്ഞപ്പോ രമിത്തിനു കുസാറ്റിലെ വിശേഷങ്ങള്‍ വിളമ്പണം... അതും നല്ല തൃശൂര്‍ ഭാഷയില്‍... ആയിക്കോട്ടെ,
"ഡാ ഞങ്ങളില്ലേ? സനാതനെന്നു കള്ളും കുടിച്ചു ഒരിക്കെ പൈപ്പ് ലൈന്‍ പോയി.. അവിടുന്നെ തട്ടുദോശ അടിചോണ്ടിരിക്കുമ്പോ കുറെ ചുള്ളന്മാര്‍ ബൈകിലാ വന്നു..."
"ഡാ സൂരജെ ഒന്ന് ഒഴിചെടാ നീ..."
"നമ്മള് മാന്യന്മാരായി ഒന്നും മിണ്ടാതെ കഴിചോണ്ടിരിക്കുമ്പോ അതിലൊരുത്തന്‍ വെര്‍തെ നമ്മടടുക്കെ ഡയലോഗ് അടിച്..."
"ഡാ സൂരജെ ഒഴിയെടാ..."
"എനിക്ക് കലി വന്നു അപ്പൊ കളിയാ മാറി... ഞാന്‍ അവന്റെ അപ്പന് ഒറ്റ വിളി... അതേ എനിക്കോര്‍മ ഉള്ളു , പിന്നെ കാണുന്നത് ഒരുത്തന്‍ ഷര്‍ട്ട് ന്റെ ബാക്കീന്ന് വാളാ എടുത്തു... ഞാന്‍ ഒറ്റ ഓട്ടം വെച്ചു കൊടുത്തു..."
"ഡാ നിന്നോടാ പറഞ്ഞെ, ഒഴിയെടാ..."
"അവനുണ്ടാ വിടുണ്... എന്‍റെ പിന്നാലെ അവനും... ഞാന്‍ ഓടുണെന്റെ എടേ തിരിഞ്ഞു നോക്യപ്പ അവന്‍ വാളാ വീശി... ഞാന്‍ ഒഴിഞ്ഞു വീണ്ടും ഓടി.... എനിക്ക് പിന്നില്‍ വാള് വീശനെന്റെ ഒച്ച കേക്കാ... ഞാന്‍ ഓടുന്നു, അവന്‍ വീശുണ്..."
"ഡാ നീയിതു വരെ ഒഴിചില്ലേ??"
"എന്നിട്ടെന്തു സംഭവിച്ചു.. അതു പറ ആദ്യം"
ആ.. എന്നിട്ട എനിക്ക് കാലു കുഴയാന്‍ തൊടങ്ങി.. ഓടിയോടി... അവനാണേല്‍ വീശലോ വീശല്‍... ഒടുക്കം ഒരു വെട്ടു എന്‍റെ നടുമ്പുരത് കൊണ്ട്! നല്ല ആഴത്തില്‍!!!
അതോടെ എല്ലാരുടെം മുഖം മാറി...
"പോടാ അവിടുന്ന് വെട്ടു അങ്ങോട്ട് കൊള്ളുകയല്ലേ... നുണാ... നുണാ.."
"സത്യായിട്ടും, ഇപ്പോളും അതിന്റെ വേദന ഉണ്ട്"
"എന്നിറ്റ് ആ വെട്ടവിടെ? ഞങ്ങളൊന്നു കാണട്ടെ"
"ഇപ്പൊ കാണിച്ചു തരാം"
ആടിയാടി എനീട്ടിറ്റ്... ഞങ്ങളുടെ നേരെ തിരിഞ്ഞു നിന്നു... കുനിഞ്ഞു നിന്നു പിന്നില്‍ നിന്നും ലുങ്കി ഒരു പൊക്കല്‍!!!
"ഇതാണാ വെട്ട്... എങ്ങനെ ണ്ട്??"
No comments:
Post a Comment