സുഹൃത്തിന്റെ കല്യാണം കൂടാന്‍ പോയതായിരുന്നു അജി... അതു ഇത്രേം വലിയ നാണക്കേടാവും എന്ന് വിചാരിച്ചില്ല, പാവം.
കല്യാണ പന്തലില്‍ നോക്കിയപ്പോ കല്യാണ ചെക്കന്‍ അജിക്ക് മാത്രം മനസ്സിലാവുന്ന രീതിയില്‍ പുരികം ഒന്ന് വിറപ്പിച്ചു, എന്തോ പ്രധാനപ്പെട്ട കാര്യമാണ് എന്ന് മനസ്സിലായ അജി ഓടിയെത്തി...
"എടാ ഒരു ഹെല്പ് വേണം"
"എന്താ?"
"ഞാന്‍ മറ്റേ സാധനം വാങ്ങാന്‍ മറന്നു.. നീ വേഗം ഏതെങ്കിലും മെഡിക്കല്‍ ഷോപ്പില്‍ പോയി വാങ്ങി വാ"
"ഇല്ലില്ല.. എനിക്ക് പേടിയാ, അച്ഛനെങ്ങാനും അറിഞ്ഞാ, ഇതൊക്കെ നിനക്ക് ആദ്യമേ വാങ്ങി വെച്ചൂടായിരുന്നോ?"
"പ്ലീസ് ടാ, ഇതൊക്കെ പറയാന്‍ എനിക്ക് നീയല്ലേ ഉള്ളു, വല്ല എരപ്പന്മാരും ഗിഫ്റ്റ് ആയി തരും എന്ന് വിചാരിച്ചു"
"ഇന്ന് ഞായറാഴ്ച അല്ലെ? മെഡിക്കല്‍ ഷോപ്പ് തുറക്കുമോ?"
"തുറന്നില്ലെങ്കില്‍ നീ കുത്തി തുറക്ക്"
അവിടുന്നെ വിറച്ചു വിറച്ചു അജി ഒരു വിധം മെഡിക്കല്‍ ഷോപ്പില്‍ എത്തി. നെഞ്ച് ഉഴിഞ്ഞു തിരിഞ്ഞു കളിക്കുന്ന അജിയെ കണ്ട കടക്കാരന്‍ നെഞ്ച് വേദന ആണ് എന്ന് വിചാരിച് ചോദിച്ചു,
"എന്താ?"
"മറ്റെതുണ്ടോ?"
"മറ്റേതോ? ഏത്?"
"മറ്റേത്.. ഇത്.. അല്ലാ, അത്.. അത് "
എന്നും പറഞ്ഞു ഷെല്‍ഫ് ചൂണ്ടി കാണിച്ചു...
കാര്യം മനസിലായ കടക്കാരന്‍,
"Dotted വേണോ അതോ, നോര്‍മല്‍ മതിയോ?"
ഞെട്ടിപ്പോയ അജി,
ഓട്ട ഉള്ളതൊന്നും വേണ്ട... നോര്‍മല്‍ മതി!!!
No comments:
Post a Comment