Monday, June 14, 2010

ഇവിടെ ആളുണ്ടോ??

ചന്ദ്രന്‍ മാഷ് നാട്ടിലെ പാരലല്‍ കോളേജില്‍ ഹിന്ദി മാഷ്‌ ആണ്. നല്ലോണം പഠിപ്പിക്കും, പക്ഷെ ഒറ്റ പ്രശ്നമേ ഉള്ളു, എ ആര്‍ നഗര്‍ സിനി സ്ക്രീനില്‍ വരുന്ന ഉച്ചപ്പടം മുടങ്ങാതെ കാണും.

പന്ത്രണ്ടു മണിക്ക് ഷോ ആണെങ്കില്‍ കൃത്യം അഞ്ചു മിനിറ്റ് മുന്നേ എത്തും. ടിക്കറ്റ്‌ എടുത്ത് പുറത്ത് വെയിറ്റ് ചെയ്യും. ഫസ്റ്റ് ബെല്‍ അടിച്ചാ ഓടി അകത്ത് കയറും... എന്നിട്ട് ഇരുട്ടത് തപ്പി തപ്പി "ഇവിടെ ആളുണ്ടോ... ഇവിടെ ആളുണ്ടോ" എന്നും ചോദിച്ചു നടക്കും. പടം കഴിഞ്ഞു എന്ന് തോന്നിയാ ഉടനെ എണീറ്റു ഓടി രക്ഷപ്പെടും.

ഒരു ദിവസം കഷ്ടകാലത്തിനു മാഷിന്റെ കുറച്ചു പിള്ളേര്‍ പടത്തിനുണ്ടായിരുന്നു. പടം കഴിയുന്നതിനു 5 മിനിറ്റ് മുന്നേ മാഷ്‌ രക്ഷപ്പെട്ടെങ്കില്‍ പിള്ളേര്‍ 10 മിനിറ്റ് മുന്നേ രക്ഷപ്പെട്ടു. ഒന്നരക്ക് പടം കഴിഞു 2 മണിക്കുള്ള ക്ലാസ്സില്‍ മാഷും പിള്ളേരും ഹാജെര്‍.

ക്ലാസ്സില്‍ കയറി ബ്ലാക്ക്‌ ബോര്‍ഡ്‌ ക്ലീന്‍ ചെയ്യുമ്പോള്‍ പിന്നില്‍ നിന്നും,

"ഇവിടെ ആളുണ്ടോ"

മാഷിന്റെ ഉള്ളൊന്നു കാളി. പക്ഷെ കേക്കാത്ത പോലെ ക്ലീന്‍ ചെയ്യല്‍ തുടര്‍ന്നു. അപ്പൊ വീണ്ടും പിന്നില്‍ നിന്നും കുറച്ചു കൂടെ ഉറക്കെ,

"ഇവിടെ ആളുണ്ടോ"

കാര്യങ്ങള്‍ കയ്യില്‍ നിന്നും പോയി എന്ന് മനസ്സിലാക്കിയ സര്‍, പതിനെട്ടാമത്തെ അടവ് ആദ്യമേ പുറത്തെടുത്തു...

"എന്താണെടാ നിനക്കൊക്കെ സൂക്കേട്‌"

ആ "ന്താ" ക്ക് കുറച്ചു ശക്തി കൂടി പോയി... മുന്നിലെ 2 വെപ്പുപല്ല് തെറിച്ചു മുന്നിലെ ഹിന്ദി ബുക്കിലെ മഹാത്മാഗാന്ധിയുടെ മുഖത്ത്‌!

ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് കേട്ടിട്ടുണ്ട്... അന്ന് എല്ലാരും കണ്ടു!

No comments:

Post a Comment