Monday, July 26, 2010

കാക്ക എന്ന മാവോവാദി

സന്ദീപ്‌ സാറിന്റെ റൂം മേറ്റ്‌ ആണ് അനൂജ്... ഒരു മൂന്നു മാസം മുന്നേ മാത്രം ആണ് സന്ദീപ്‌ സാറിന്റെ കൂടെ അനൂജ് കൂടിയത്... അതോടെ പാവത്തിന്റെ കഷ്ടകാലം തുടങ്ങി... വേള്‍ഡ് കപ്പ്‌ തുടങ്ങാന്‍ പോവുന്ന സമയം... എല്ലാവരും ടീം സെലക്ട്‌ ചെയ്തു... ഞാന്‍ അര്‍ജെന്റീന, സന്ദീപ്‌ സര്‍ ഇംഗ്ലണ്ട്, ജീത്തു ജര്‍മ്മനി... അവസാനം അനൂജിനോട് ചോദിച്ചു... ഡാ നിന്‍റെ ടീം ഏതാ???

"ബ്രസീല്‍"  

അതു പറഞ്ഞതെ അവനു ഓര്‍മ ഉള്ളു... അപ്പൊ തന്നെ പേര് വീണു...

കാക്ക!!!

"ഡാ സൂരജെ, ഇന്നലെ ഞാന്‍ രാവിലെ എണീക്കുമ്പോള്‍ ഒരു ബ്രസീല്‍ കളികാരന്‍ എന്‍റെ അടുത്ത് കിടന്നുറങ്ങുന്നു... ആരാ എന്നറിയോ? കാക്ക!!!"

സന്ദീപ്‌ സര്‍ ഇത് പറയുമ്പോള്‍ ഞാന്‍ അനൂജിനെ, സോറി, കാക്കയെ നോക്കി... ദയനീയമായി അവന്‍ എന്നെയും നോക്കി...

ഒരു ദിവസം കാക്ക കിടന്നുറങ്ങുന്നതിന്റെ അടുത്ത് ഒരു മിക്സ്ചര്‍ പാക്കറ്റ് തുറന്നു വെച്ചിരിക്കുന്നു... ഇത് കണ്ടു കൊണ്ടാണ് ജീത്തു വന്നത്...

"കണ്ടാ സന്ദീപേ, കാക്കക്ക് കൊത്തിതിന്നാന്‍ മിക്സ്ചര്‍"

അങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ എല്ലാരും കാക്കയെ എടുത്തിട്ടു അലക്കി... അതിനിടക്ക് പേരിനു ഒരു മാറ്റവും സംഭവിച്ചു "കുത്ത് കാക്ക", ആ കഥ അല്‍പ്പം A ആണ്, പിന്നെ പറയാം...

അങ്ങനെ ഈ പേര് ഒരു തലവേദന ആവുന്നു എന്ന് തോന്നിയപ്പോ കാക്ക അല്‍പ്പം സ്ട്രോങ്ങ്‌ ആവാന്‍ തീരുമാനിച്ചു... തൊട്ടതിനും പിടിച്ചതിനും ഒക്കെ തര്‍ക്കുത്തരം പറയാന്‍ തുടങ്ങി... എന്താടാ എന്നുചോദിച്ചാല്‍ പോടാ എന്ന് മറുപടി... എല്ലാവരെയും പുല്ലു വില... അതോടെ അടുത്ത പേര് വീണു...

"മാവോവാദി"

എല്ലാവരും അവരുടെ മൊബൈലില്‍ അനൂജിന്റെ കോണ്ടാക്റ്റ് നെയിം മാറ്റി...

അതോടെ കാക്ക എന്ന മാവോവാദി തളര്‍ന്നു... എന്തിനും മറുപടി പറയാനും അഭിപ്രായം പറയാനും കാക്കക്ക് മടി... അങ്ങനെ എങ്കിലും ഈ പേരൊന്നു മാറുമല്ലോ എന്ന് വിച്ചരിചിട്ടാവും... പക്ഷെ കാക്ക മനസ്സില്‍ കാണലും ബാക്കി ഉള്ളവര്‍ അതു മാനത്ത് കണ്ടു...

"ഡാ ഇന്നെന്റെ കാറിന്റെ മുകളില്‍ ഒരു കാക്ക തൂറി"

ഇതും പറഞ്ഞു സന്ദീപ്‌ സര്‍ കാക്കയെ ഇടം കണ്ണിട്ടു നോക്കി... കാക്ക സന്ദീപ്‌ സാറിനെ തുറിപ്പിച്ചു നോക്കി...

"നീയെന്തിനാ എന്നെ തുറിപ്പിച്ചു നോക്കുന്നത്? നോക്കുന്നത് കണ്ടില്ലേ, ഒരുമാതിരി കാക്ക നോക്കുന്ന പോലെ..."

നേരിട്ട് മുട്ടാന്‍ ധൈര്യം ഇല്ലാത്തത് കൊണ്ട് സന്ദീപ്‌ സര്‍ ഉറങ്ങുമ്പോള്‍ കാക്ക പുറതടിക്കും... എന്നിട്ട് ഒന്നുമറിയാത്തവനെ പോലെ കിടന്നുറങ്ങും... ഞെട്ടി എണീക്കുന്ന സന്ദീപ്‌ സര്‍ എന്താ സംഭവിച്ചത് എന്ന് മനസ്സിലാവാതെ അന്തം വിട്ടിരിക്കും... ഇത് തുടര്‍ന്നപ്പോള്‍ ഒരിക്കല്‍ സന്ദീപ്‌ സര്‍ ഉറങ്ങാതെ കിടന്നു... കണ്ണ് പതുക്കെ തുറന്നു നോക്കുമ്പോള്‍ അതാ കാക്ക എണീക്കുന്നു... പതുക്കെ കൈ പോക്കുന്നു... പക്ഷെ എല്ലാം വളരെ പെട്ടന്നായിരുന്നു... സന്ദീപ്‌ സര്‍ കാലുയര്‍ത്തി ഒരൊറ്റ ചവിട്ടു... കാക്ക ഒരുമാതിരി ഇലക്ട്രിക്‌ പോസ്റ്റില്‍ നിന്നും ഷോക്ക്‌ അടിച്ച കാക്കയെ പോലെ തെറിച്ചു നിലത്ത്... വേഗം തിരിഞ്ഞു കിടന്നുറങ്ങി... അവിടെ തീര്‍ന്നു കാക്കയുടെ പ്രതികാരം...

അങ്ങനെ ഒരിക്കല്‍ കാക്കയുടെ കൂടെ ഞാന്‍ കരാമ നിന്നും മീഡിയ സിറ്റി വരെ പോയി... കാക്കയുടെ തീരുമാനപ്രകാരം ദുബായ് മെട്രോ വഴി ആണ് ഞങ്ങള്‍ പോയത്... മെട്രോയിലെ സ്ഥിരം യാത്രക്കാരന്‍ ആണ് കാക്ക... ഏറ്റവും മുന്നില്‍ തന്നെ കയറി... Driverless & Fully Automated Metro ആണ് ദുബായ് മെട്രോ... ട്രെയിന്‍ മൂവ് ചെയ്യലും കാക്ക മെട്രോയെ പറ്റി വാചാലന്‍ ആയി... എന്തെങ്കിലും തിരിച്ചും അടിക്കണ്ടേ എന്ന് വിചാരിച്ചു ഞാന്‍ പറഞ്ഞു,

"ലോകത്തിലെ ആദ്യത്തെ ഡ്രൈവര്‍ ഇല്ലാത്ത ട്രെയിന്‍ ആണ് ദുബായ് മെട്രോ"

"പോടാ"

"ബെറ്റ്??"

കാക്ക ഒന്ന് ആലോചിച്ചു... എന്നിട്ട് പറഞ്ഞു,

"അല്ലെങ്കില്‍ വേണ്ട, നീ ചെലപ്പോ സത്യവും പറഞ്ഞു കളയും... നിന്നെ ഒന്നും വിശ്വസിക്കാന്‍ പറ്റൂല"

ഒരു രണ്ടു മിനിറ്റ്... കാക്ക വീണ്ടും തുടങ്ങി... നിര്‍ത്താതെ മെട്രോയെ പറ്റി വിശേഷങ്ങള്‍... ഇവന്റെ വായ എങ്ങനെ അടക്കാം എന്നായി എന്‍റെ ചിന്ത...

"അനൂജെ ഒരു സംശയം... ഈ മെട്രോ എന്തു യൂസ് ചെയ്തിട്ടാണ് വര്‍ക്ക്‌ ചെയ്യുനത്??"

"നീ മുന്നിലുള്ള ട്രാക് കണ്ടോ? അതിന്റെ സൈഡില്‍ നിന്നും ഓരോ പത്തു മീറ്റര്‍ കൂടുംബോളും ഒരു വയര്‍ ട്രാക് കണക്ട് ചെയ്തിരിക്കുന്നത് കണ്ടോ? അതിലൂടെ ഉള്ള പവര്‍ കൊണ്ടാണ് മെട്രോ മൂവ് ചെയ്യുന്നത്"

"ആ ട്രാക് എന്തു കൊണ്ടാ ഉണ്ടാക്കിയിരിക്കുന്നത്??"

"ഇരിമ്പു കൊണ്ട്"

"ഓക്കേ, അതിനു താഴെ എന്താ?"

"കോണ്‍ക്രീറ്റ് സ്ലാബ്"

"അപ്പൊ പവര്‍ എര്‍ത്ത് ആയി പോവൂലേ?"

കാക്ക എന്നെ തുറിച്ചു നോക്കി...

ഒരു സംശയം കൂടെ...

"ഇതിനു ഡ്രൈവര്‍ ഇല്ലല്ലോ"

"ഇല്ല..."

"പിന്നെന്തിനാ ഈ ഗ്ലാസ്സിനു വൈപ്പെര്‍??"

കാക്ക വീണ്ടും എന്നെ തുറിച്ചു നോക്കി...

അപ്പോളെകും മൂന്നു നാല് ട്രെയിന്‍ ഞങ്ങളുടെ എതിര്‍ വശത്തേക്ക് പോയി...

"എടാ ഒരു സംശയം കൂടെ...."

"മ്, ചോദിക്ക്"

"കുറെ ട്രെയിന്‍ നമ്മളുടെ എതിരെ പോയി... എന്താ ഈ ട്രെയിന്‍നെ ഓവര്‍ ടേക്ക് ചെയ്തു ഒറ്റ ട്രെയിന്‍ പോവാത്തെ??"

അതോടെ കാക്കയുടെ കണ്ട്രോള്‍ പോയി...

"ഇനി നീ ട്രാക്കില്‍ നോക്കിയാ നിന്‍റെ രണ്ടു കണ്ണും ഞാന്‍ കുത്തി പൊട്ടിക്കും!!!"

Tuesday, July 13, 2010

വേലായുധേട്ടന്‍

ഇരിങ്ങല്ലൂരിന്റെ അഭിമാനമാണ് വേലായുധേട്ടന്‍... ആശാരിപ്പണി ആണ് ജോലി... എങ്ങോട്ട് ജോലിക്ക് വിളിച്ചാലും അങ്ങേരു റെഡി, സഹായത്തിനു മക്കളും ഉണ്ട്...പഠനത്തില്‍ ഒന്നും വേലായുധേട്ടന്‍ വിശ്വസിക്കുന്നില്ല... അത് കൊണ്ട് തന്നെ അളവുകൊലിന്റെ അക്കം മനസ്സിലാക്കാന്‍ ഉള്ള പഠിച്ചു കഴിഞ്ഞപ്പോള്‍ തന്നെ രണ്ടു മക്കളോടും പടിപ്പു നിര്‍ത്താന്‍ പറഞ്ഞു...
എങ്ങോട്ട് വിളിച്ചാലും വരുമെന്ന് പറഞ്ഞിരുന്നല്ലോ... വെറുതെ ഒന്നും വിളിച്ചാല്‍ വേലായുധേട്ടന്‍ വരൂല, കുടുംബത്തിലെ കാരണവര്‍ തന്നെ പറയണം...

“വേലായ്താ... കൊറച് പണിണ്ട് ഒന്ന് വന്നു നോക്കിയിട്ട് പോ”

ഇത് കേട്ടാ അങ്ങേരു എത്തിക്കോളും... ഇത്രയൊക്കെ പറഞ്ഞു കഴിഞ്ഞപ്പോ  അങ്ങേരു വിശ്വകര്‍മാവ് ഭൂമിയില്‍ രണ്ടാം ജന്മം എടുത്ത ആളാണ്‌ എന്ന് വിചാരിചെങ്കില്‍ തെറ്റി... ഭൂലോക കള്ളപ്പണിയുടെ ആശാനാണ് കക്ഷി!

അലമാരി ഉണ്ടാക്കാന്‍ പറഞ്ഞാല്‍ കോഴിക്കൂട് ഉണ്ടാക്കും, വാതിലുണ്ടാക്കാന്‍ പറഞ്ഞാ അലമാരി ഉണ്ടാക്കും ഇനി കോഴിക്കൂട് ഉണ്ടാക്കാന്‍ പറഞ്ഞാലോ, ശവപ്പെട്ടി ഉണ്ടാക്കും!!! ഇതാണ് കക്ഷിയുടെ പണിയുടെ സ്റ്റൈല്‍...

അച്ഛന് പിറന്ന മക്കള്‍ തന്നെ സഹായത്തിനു... രണ്ടാമത്തവന്  താല്‍പ്പര്യം മമ്മൂട്ടി ആവാന്‍... അനശ്വരം സിനിമ കണ്ടിട്ട് ടയ്റ്റ് പാന്‍റ്സ് ഇട്ടു വന്നു പണിക്ക്  പോയ വീട്ടിലെ വേലക്കാരിയെ നോക്കി മമ്മൂട്ടിയെ പോലെ മുന്നിലെ മുടി അല്‍പ്പം വളച്ചു മുന്നും പിന്നും നോക്കാതെ തടി എടുക്കാന്‍ കുനിഞ്ഞപ്പോള്‍ മീന്‍ പിടിക്കാന്‍ ഉള്ള വല പോലെ ഉള്ള പച്ച “ആയിഷ” അണ്ടര്‍വെയര്‍ ഒട്ടുമുക്കാലും പുറത്തു എത്തിയതും അത് കണ്ടു അത്ഭുതസ്തബ്ധ ആയിപ്പോയ വേലക്കാരി ഓണ്‍ ദി സ്പോട്ട് അറിയാവുന്ന ഇന്ഗ്ലീഷില്‍ “അയ ലവൂ ചേട്ടാ” എന്ന് പറഞ്ഞതും അത് അബദ്ധവശാല്‍ കേള്‍ക്കാന്‍ ഇടയായ വേലായ്തെട്ടന്‍ അപ്പോള്‍ തന്നെ മോനെ കൊണ്ടോട്ടി ആലിബാപ്പു ഹാജിയുടെ വീട് പണി സ്ഥലത്തേക് ട്രാന്‍സ്ഫര്‍ ചെയ്തതും നാട്ടില്‍ പാട്ട്...

അതിലും കഷ്ട്ടമാണ് മൂത്തവന്റെ കാര്യം  അവന്റെ ലക്‌ഷ്യം കുറച്ചു കടന്നതാണ്... “ശോഭനയെ കല്യാണം കഴിക്കണം” ശോഭന പോലും കാണാന്‍ കൂട്ടാക്കാത്ത അവര്‍ അഭിനയിച്ച പടങ്ങള്‍ കണ്ടു വിജയിപ്പിക്കുക എന്നതാണ് അവന്റെ പണി... പേഴ്സില്‍ ശോഭനയുടെ പടം കണ്ട അമ്മ നാട്ടിലെ ഏതോ പീസ്‌ ആണെന്ന് വിചാരിച്ചു എന്റെ മോന്‍ വഴി തെറ്റി പോയെ എന്നും പറഞ്ഞു ചാവാന്‍ കിണറ്റിന്‍ കരയിലേക്ക്‌ ഓടിയതും നാട്ടില്‍ പാട്ടാണ്...

ഇവന്മാരുടെ ലക്ഷ്യങ്ങള്‍ രണ്ടും രണ്ടാണെങ്കിലും ഒരിക്കല്‍ രണ്ടു പേരും ഒന്ന് കോര്‍ത്തു... മറ്റൊന്നിനും അല്ല, ആരാധനാ പാത്രങ്ങളുടെ പേര് പറഞ്ഞു തന്നെ, “വിഷ്ണു” സിനിമയില്‍ മമ്മൂട്ടി ശോഭനയുടെ അരയില്‍ ഒന്ന് പിടിച്ചതാണ് പ്രശ്നം... ആണുങ്ങള്‍ ആയാല്‍ അങ്ങനെ ഒക്കെ ചെയ്യുമെന്ന് നമ്മുടെ മമ്മൂട്ടി... എന്നാ ഇന്നാടാ പിടിച്ചോ എന്നും പറഞ്ഞു ചെവിക്കിട്ടു സിംബല്‍ അടിക്കുന്ന പോലെ ഒരു പളുങ്ങല്, നമ്മുടെ ശോഭനയുടെ ഭാവി വരന്‍... പിന്നെ പിന്നെ ഇതൊരു സ്ഥിരം കലാപരിപാടി ആയപ്പോള്‍ വേലായ്തെട്ടന്‍ രണ്ടു പേരെയും രണ്ടു വഴിക്കാക്കി...

മക്കള്‍ പോയതോടെ  നാട്ടിലെ പണികള്‍ ഒക്കെ വേലായ്തെട്ടന്റെ തലയില്‍ വന്നു വീണു... ഒരു സൈറ്റ് വിസിറ്റ് നടത്താന്‍ പോലും മക്കള്‍ ഇല്ലല്ലോ, അതോടെ വേലായ്തെട്ടന്റെ  കള്ളപ്പണിയുടെ തോത് കൂടി... ഓരോ പണിയും ഏറ്റു അവിടെ മരമോക്കെ മുറിച്ചു അളവ് മാറ്റി വെച്ച് ഒറ്റ മുങ്ങല്‍ ആണ്... പിന്നെ മൂന്നും നാലും അഞ്ചും സ്ഥലങ്ങളില്‍ ഇതുപോലെ ആക്കി വെച്ചിട്ട് അടുത്ത റൗണ്ടിനു വീണ്ടും പഴയ സ്ഥലത്ത് എത്തും...

അപ്പോള്‍ ആണ് പൂച്ചിക്ക ഗള്‍ഫില്‍ നിന്നും വന്നത്... മൂന്നു കൊല്ലം കഷ്ട്ടപ്പെട്ട് തിരിച്ചു നാട്ടില്‍ എത്തി വീട്ടില്‍ കയറാന്‍ നേരത്ത് സ്വന്തം ഭാര്യയേയും മക്കളേം നോക്കുന്നതിനു മുന്നേ പൂച്ചിക്കയുടെ കണ്ണില്‍ പെട്ടത് പൂമുഖ വാതില്‍ ആണ്... ഒരു ഗള്‍ഫ്‌ കാരന്റെ വീടിന്റെ വാതില്‍ ആണോ ഇത്? പിറ്റേന്ന് തന്നെ ആശാരിമാരെ തിരഞ്ഞുള്ള നടപ്പായി... ആരെയും കിട്ടിയില്ല, ഒടുവില്‍ പൂചിക്ക വേലായ്തെട്ടനെ കണ്ടു മുട്ടി... ഒരാഴ്ച കൊണ്ട് പണി തീര്‍ത്തു തരണം എന്ന് പറഞ്ഞപ്പോ നമ്മക്ക് അഞ്ചു ദിവസം കൊണ്ട് തീര്‍ക്കാം എന്നായിരുന്നു ഉള്ളില്‍ ചിരിച്ചു കൊണ്ട് വേലായ്തെട്ടന്റെ  വാഗ്ദാനം...

സ്ഥിരം പരിപാടി എടുക്കാന്‍ റെഡി ആയി പണി തുടങ്ങിയ വേലായ്തെട്ടന്റെ ആഹ്ലാദം അന്ന് വയ്കുന്നേരം തീര്‍ന്നു... പണിസാധനങ്ങള്‍  എല്ലാം പൂച്ചിക്ക ഓഫീസ് റൂമില്‍ ഇട്ടു പൂട്ടി...

“പണി കയ്യിലിരിക്കട്ടെ വേലായ്തെട്ടാ, ഇന്നിനി വേറെ പണിയൊന്നും ഇല്ലല്ലോ? ഇതിവിടെ സേഫ് ആണ്... ഇങ്ങള് പോയി നാളെ കാലത്ത്‌ വരീന്‍”

അങ്ങനെ വേലായ്തെട്ടന്‍ പറഞ്ഞ സമയം കൊണ്ട് വാതിലിന്റെ പണി തീര്‍ത്തു കൊടുത്തു... പറഞ്ഞതിലും കൂടുതല്‍ കൂലിയും കിട്ടി! അതിന്റെ സന്തോഷം ഒരു ദിവസമേ നീണ്ടുള്ളൂ എന്ന് മാത്രം... പൂച്ചിക്ക പറഞ്ഞയച്ച ആള്‍ വേലായ്തെട്ടന്റെ പണിസ്ഥലത് എത്തി...

വാതില്‍ തുറക്കാന്‍ പറ്റുന്നില്ല!!!

പണി ഇട്ടെറിഞ്ഞു വേലയ്തെട്ടന്‍ പൂചിക്കയുടെ വീട്ടില്‍ എത്തി, കാളിംഗ് ബെല്‍ അടിച്ചപ്പോ അടുക്കളഭാഗത്ത്‌ നിന്നും പറന്നു വന്നു പൂച്ചിക്ക...

“എന്താ വേലായ്തെട്ടാ ഈ വാതില്‍ തുറക്കാന്‍ പറ്റണില്ലല്ലോ??”

അതോടെ വേലായ്തെട്ടന്‍ ഇന്‍വെസ്ടിഗെഷന്‍ ആരംഭിച്ചു... കുറെ തിരിച്ചും മറിച്ചും നോക്കിയിട്ടും വേലയ്തെട്ടന് ഒരു പിടിയും കിട്ടിയില്ല... പൂച്ചിക്ക ആണെങ്കില്‍ ഇന്‍വെസ്ടിഗെഷന്‍ തീരാന്‍ കാത്തിരിക്കുന്നു അടുത്ത ചോദ്യം ചോദിക്കാന്‍... കൈ വിട്ടു എന്ന് മനസിലായി, അതോടെ എല്ലാം നോക്കി എണീറ്റ്‌ മൂരി നിവര്‍ത്തി വേലായ്തെട്ടന്‍ പൂച്ചിക്കയോട് ഒറ്റ ചോദ്യം...

“അല്ല പൂചിയേ യ്യി ഇ വാതില് തോറക്കെ അടക്കേറ്റം ചെയ്തീനാ??”

Sunday, July 4, 2010

ചാമ്പ്യന്‍

തമ്ബന്റെ ആത്മ മിത്രമാണ് യഹ്യ... പേര് കേട്ടു ഞെട്ടണ്ട... ആള് മലയാളി ആണ്. അല്‍ സാല്മീന്‍ ഗ്രൂപ്പ്‌ കമ്പനിയിലെ ഒരു എളിയ ജീവനക്കാരന്‍... അല്‍ സാല്മീന്‍ ഗ്രൂപിലെ ബിന്‍ സാല്മീന്‍ കമ്പനിയുടെ ജീവാത്മാവും പരമാത്മാവുമായ തമ്പന്‍ എന്ന രാജേഷ് ബാബു യഹ്യയെ ആത്മ മിത്രമായി അംഗീകരിച്ചതിന് പിന്നില്‍ വേറെ ഒരു കാര്യം കൂടെ ഉണ്ട്...

കമ്പനിയുടെ വിരുന്നു സല്‍ക്കാരങ്ങളില്‍ "ഫുഡ്‌ അറേഞ്ച്" ചെയ്യുന്ന ഒരു പ്രധാനി ആണ് യഹ്യ... യഹ്യ അവിടെ ഇല്ലെങ്കില്‍ അറബി മുതലാളിക്ക് ഒരു ഇത് കിട്ടൂല... സായാഹ്നങ്ങളില്‍ ഉള്ള "ഫുഡ്‌ അറേഞ്ച്" ചെയ്യലില്‍ പ്രധാനപ്പെട്ട ഒന്നാണ് മദ്യം! അറബി മുതലാളി പറയാതെ തന്നെ അബുധാബിയില്‍ കിട്ടുന്ന വില കൂടിയ എല്ലാ തരം മദ്യവും യഹ്യ അറേഞ്ച് ചെയ്തു പോന്നു. മദ്യം കഴിക്കാത്ത ആള്‍ ആയതു കൊണ്ട് വില നോക്കി മാത്രമേ യഹ്യ മദ്യം വാങ്ങൂ... സല്കാരങ്ങള്‍ കഴിഞ്ഞാല്‍ സ്റ്റോക്ക്‌ല്‍ എത്ര കുപ്പി ബാലന്‍സ് ഉണ്ട് എന്നൊന്നും അറബി മുതലാളി നോക്കില്ലാ.

ഇപ്പോളെങ്കിലും മനസ്സിലായി കാണുമല്ലോ എങ്ങനെ യഹ്യ തമ്പുവിന്റെ ആത്മമിത്രം ആയെന്നു? യാഹ്യക്ക് വേണ്ട അല്ലറ ചില്ലറ ടെക്നിക്കല്‍ ഹെല്പ് ഒക്കെ കൊടുത്തു സ്റൊക്കില്‍ നിന്നും തമ്പു ഇടക്കിടക്ക് ഓരോരോ കുപ്പി വില കൂടിയ മദ്യം സമ്മാനമായി വാങ്ങും... തമ്ബനോടുള്ള വിധേയത്വം കൊണ്ട് ഏറ്റവും നല്ല മദ്യം നോക്കി സെലക്ട്‌ ചെയ്യാന്‍ യഹ്യ സമ്മതിച്ചിരുന്നു... ഇവര്‍ എങ്ങനെ "മച്ചാന്‍ - മച്ചാന്‍" ആയി എന്ന് ഇപ്പൊ മനസ്സിലായല്ലോ?

അങ്ങനെ ഒരു ദിവസം രാഹുലും തമ്ബുവും കൂടെ അബുധാബിയില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ടു. ആ വിവരം അറിഞ്ഞത് മുതല്‍ ഇവിടെ രണ്ടു പാവം മദ്യപാനികള്‍ക്ക്‌ ദാഹം തുടങ്ങി...യഹ്യയെ കണ്ടിട്ടേ വരൂ എന്ന് പറഞ്ഞപ്പോ എത്ര സമയം വരെയും വെയിറ്റ് ചെയ്യാം.. കണ്ടിട്ടേ വരാവൂ എന്ന് പറഞ്ഞു ഞാന്‍, മാഷ്ക്ക് പരഗനിലെ ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്യട്ടെ? എന്ന് സന്ദീപ്‌ സര്‍, അങ്ങനെ വരുന്ന വഴിക്ക് തമ്പന്‍ യഹ്യയെ വിളിച്ചു,

"മച്ചാ സ്റ്റോക്ക്‌ നോക്കിയോ? എടുക്കാന്‍ ഉണ്ടാവുമോ?"
(ചോദ്യം കേട്ടാല്‍ തോന്നും ഇവരെന്തോ വലിയ ഇമ്പോര്‍ട്ട് - എക്സ്പോര്‍ട്ട് ടീം ആണെന്ന്)

"നീ വാടാ, നിനക്ക് സാധനം കിട്ടിയാല്‍ പോരെ? സ്റ്റോക്ക്‌ ഉണ്ട്"

"ഏതാ സാധനം?"

"ഒരാള് കോട്ടിട്ടു വടിയും കുത്തി പിടിച്ചു നടക്കുന്ന ചിത്രമുള്ള ഒരു കുപ്പി ഉണ്ട്"

കര്‍ത്താവേ, ജോണി വാക്കര്‍!!! ഗോള്‍ഡ്‌ ലേബലോ, ബ്ലൂ ലേബലോ ഇനിയിപ്പോ ബ്ലാക്ക്‌ ലേബലോ ആയാലും വേണ്ടിയില്ലരുന്നു... തമ്പന്‍ മനസ്സില്‍ പറഞ്ഞു, എന്നിട്ട് ആക്രാന്തത്തോടെ ചോദിച്ചു,

"അതിന്റെ നിറമെന്താ? ഡാര്‍ക്ക്‌ ബ്ലൂ ആണോ? ഗോള്‍ഡ്‌ ആണോ? അതോ ബ്ലാക്കോ?"

"അല്ല ചെലമ നിറമാ"

റെഡ് ലേബല്‍! സാരമില്ല ദാനം കിട്ടുന്ന പശുവിന്റെ വായിലെ പല്ലെന്തിനാ എണ്ണുന്നത്?

"വേറെ സാധനം ഒന്നും ഇല്ലേ?"

"വേറെ ഒന്ന് കൂടെ ഉണ്ട്, ഒരു പന്ത്രെന്ടെണ്ണം, വാങ്ങിച്ചു വെച്ച അതുപോലെ തന്നെ ഉണ്ട്"

"എന്താ പേര്?"

"ചാമ്പ്യന്‍"

ഇതേതാ സാധനം? ഇത് വരെ കേട്ടിട്ടില്ല... ഇനി പുതിയ എന്തെങ്കിലും ഇറങ്ങിയതാണോ? ചെലപ്പോ ചാത്തന്‍ ആയിരിക്കും... അല്ല, അറബികളും ചാത്തന്‍ അടിക്കുമോ? മലയാളികളുടെ കൂടെ അല്ലെ, അടിച്ചു പോവും... എന്നൊക്കെ മനസ്സില്‍ വിചാരിച്ചു, വെറുതെ റിസ്ക്‌ എടുക്കണ്ട എന്ന് സ്വയം തീരുമാനിച്ചു, യാഹ്യയോടു പറഞ്ഞു...

"ഞാന്‍ ഒരു പത്തു മിനിറ്റ് കൊണ്ട് അവിടെ എത്തും, നീ രണ്ടു റെഡ് ലേബല്‍ എടുത്ത് വെക്ക്"

"ചാമ്പ്യന്‍ വേണ്ടേ??"

"ആരും തൊടാത്ത സ്റൊക്കില്‍ കിടക്കുന്ന സാധനം ഒന്നും എനിക്ക് വേണ്ട... സന്ദീപിന്റെയും സൂരജിന്റെയും സൈസ് നീ കണ്ടിട്ടില്ലല്ലോ?? എന്നെ അവന്മാര്‍ എടുത്തിട്ടു ചാമ്പും, ഈ ചാമ്പ്യനും കൊണ്ട് ചെന്നാല്‍, നീ രണ്ടു റെഡ് ലേബല്‍ എടുത്ത് വെക്ക്"

അങ്ങനെ തമ്പന്‍ റെഡ് ലേബല്‍ ആയി ദുബായിലേക്ക് വെച്ചു പിടിച്ചു... അന്നത്തെ ആഘോഷം ഒക്കെ കഴിഞ്ഞു രാവിലെ അല്‍ ഐനില്‍ പോയി അവിടത്തെ ജോലി തീര്‍ത്തു റൂമില്‍ എത്തിയപ്പോ തമ്ബന്റെം യാഹ്യയുടെയും ഒരു കോമ്മണ്‍ ഫ്രണ്ടിന്റെ കാള്‍...

"ഡാ ഇന്നലെ ഞാന്‍ യാഹ്യയുടെ അടുത്ത് പോയി ഒരു ഫുള്‍ കേസ് ഷാമ്പെന്‍ എടുത്തോണ്ട് പോന്നു, എല്ലാവന്മാരെയും വിളിച്ചു ഉഗ്രന്‍ പാര്‍ട്ടി കൊടുത്തു... നിന്നെ കുറെ വിളിച്ചു, നീ എന്താ ഫോണ്‍ എടുക്കാഞ്ഞേ?"

തമ്ബന്റെ തലയില്‍ ഒരായിരം നിലചക്രം ഒന്നിച്ചു കറങ്ങി!!! ദൈവമേ ഷാമ്പെന്‍!!! ഇതിനാണ് ആ തെണ്ടി ചാമ്പ്യന്‍ എന്ന് പറഞ്ഞത്!!!