NSS ക്യാമ്പ്‌നു പോയ സമയം... Compulsory Social Service എന്നൊരു സാധനം കണ്ടു പിടിച്ചതോടെ ഇതിനു പോവാതെ വേറെ വഴി ഇല്ല... പാണംബ്ര ആണ് ക്യാമ്പ്.. അവിടെ ഒരു സ്കൂളില്‍ ആണ് താമസവും ഭക്ഷണവും ഒക്കെ...സ്കൂളില്‍ നിന്നു മെയിന്‍ റോഡിലേക്ക് വഴി വെട്ടി കൊടുക്കണം.. ഇതാണ് 10 ദിവസത്തെ പണി...രാവിലെ ഒരു ഗ്രൂപ്പ് വഴി വെട്ടാന്‍ പോവും ഒരു ഗ്രൂപ്പ് ക്ലീനിംഗ് നു പോവും വേറെ ഒരു ഗ്രൂപ്പ് ഭക്ഷണം വെക്കാന്‍ വരുന്ന കേളു ഏട്ടനെ സഹായിക്കാന്‍ സ്കൂളില്‍ തന്നെ ഉണ്ടാവും കൂടാതെ ഡെയിലി സ്കൂള്‍ ക്ലീന്‍ ചെയ്യണം...
ഞങ്ങള്‍ അഞ്ചു പേര്‍, ഞാന്‍, ജയന്‍, ഹാഷിം, റിയാസ് മുഹമ്മദ്, റിയാസ് ചാക്കീരി... ഞങ്ങള്‍ക്ക് ഫുഡ് ഉണ്ടാക്കുന്ന പണി കിട്ടി... എല്ലാം ഉണ്ടാകി വെച്ചിട്ട് അടുത്തുള്ള കുളത്തില്‍ കുളിക്കാന്‍ പോയി... കുളം കണ്ട സന്തോഷത്തില്‍ "ഹായ്... കുളം" എന്നും പറഞ്ഞു ആ കുളം കുളമാക്കാന്‍ ഞാന്‍ ഒഴികെ നാലെണ്ണം ഓടി... എനിക്ക് നീന്താന്‍ അറിഞ്ഞൂടാ... അതു കൊണ്ട് ഓടിയിട്ട് കാര്യം ഇല്ല... ആ എനര്‍ജി വേറെ നല്ല എന്തെങ്കിലും കാര്യത്തിന് യുസ് ചെയ്യാം...
ഞാന്‍ നോക്കുമ്പോള്‍ ആദ്യം ജയന്‍ ഓടി പോയി ചാടി നീന്തി പോയി... പിന്നാലെ ഹാഷിം... അതിനു പിന്നാലെ റിയാസ് മുഹമ്മദ്... ഏറ്റവും അവസാനം റിയാസ് ചാക്കീരി ഓടി പോയി കുളത്തിന്റെ വക്കത്ത് പോയി നിന്നിട്ട് ഒറ്റ ചാട്ടം... സത്യം പറഞ്ഞാ എനിക്കാകെ സങ്കടം വന്നു... എനിക്ക് മാത്രം നീന്താന്‍ അറിഞ്ഞൂടാ...
ഞാന്‍ കുളത്തിന്റെ വക്കില്‍ ഒരു കല്ലില്‍ ഇരുന്നു നീന്തുന്നവരെ നോക്കി ഇരുന്നു... എല്ലാരും നന്നായി നീന്തുന്നുണ്ട്... ഈ ചാക്കീരി എന്താ കളിക്കുന്നത് ? തല കുത്തി മറയുന്നു... കാലു മുകളില്‍ തല താഴെ... അങ്ങനെ തന്നെ തല കീഴെ നിന്നു കാലിട്ടടിക്കുന്നു... ചാടി അരയോളം പൊന്തി അതു പോലെ താഴേക്ക് പോവുന്നു... പിന്നെ 5 സെക്കന്റ് കഴിഞ്ഞു വീണ്ടും ഈ പറഞ്ഞതെല്ലാം റിപീറ്റ്... രണ്ടാമത്തെ തവണയും ഇത് കണ്ടപ്പോ എനിക്കെന്തോ അപാകത തോന്നി... ഇവന് നീന്തല്‍ അറിയില്ലേ??? മൂന്നാമത്തെ എപിസോടിലും ഇതേ മാമാങ്കം കണ്ടപ്പോ ഞാന്‍ എന്‍റെ പ്രസ്താവനക്ക് അടിവരയിട്ടു....
"ജയാ... റിയാസേ... ഹാഷിമേ... ഓടി വാ.. അല്ല, നീന്തി വാ... ചാക്കീരി ഇപ്പൊ ചാവും..."
അവന്മാരൊക്കെ നീന്തി എതുംബോളെക്കും ചാക്കീരി ഏതാണ്ട് പരലോകത്തിന്റെ കാള്ളിംഗ് ബെല്‍ അടിക്കാന്‍ നിക്കുകയായിരുന്നു... 3 എണ്ണം കൂടെ ചക്കീരിയെ വലിച്ചു കുളത്തില്‍ നിന്നും കരക്കിട്ടു... ചവിട്ടിയും, നുള്ളിയും, മാന്തിയും, പിച്ചിചീന്തിയും അവനു ജീവന്‍ വന്നു... പേടിച്ചു പോയ ഹാഷിം സീരിയസ് ആയിട്ട് ചക്കീരിയോടു ...
"നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ? കുടിക്കാന്‍ വെള്ളം വല്ലതും വേണോ?"
വയറു നിറയെ കുളത്തിലെ പായല്‍ വെള്ളം കുടിച്ചു നില്‍ക്കുന്ന ചാക്കീരി ഹാഷിമിനെ തുറിച്ചു നോക്കി... ഞാന്‍ ചക്കീരിയോടു ചോദിച്ചു,
"എന്താ പറ്റിയത് ?"
"എനിക്ക് നീന്താന്‍ അറിയില്ലാരുന്നു..."
"പിന്നെ നീയെന്തിനാ ചാടിയത്?"
"ഇവര് മൂന്നു പെരും ചാടുന്നത് കണ്ടു ആവേശത്തില്‍ ചാടി പോയതാ"
അപ്പൊ കുറച്ചു പെണ്‍കുട്ടികള്‍ അലക്കാന്‍ വേണ്ടി വന്നു... ഞങ്ങളെ കാണലും "അയ്യേ" എന്നും പറഞ്ഞു തിരിഞ്ഞൊരു നടത്തം... ഒന്നും മനസ്സിലാവുന്നില്ല.. പിന്നെ കാണുന്നത് ഹാഷിം കുളത്തിലേക്ക് ചാടുന്നതാ...
"എന്താടാ"
ഇളിഞ്ഞ ചിരിയോടെ ഹാഷിം,
"ഹേ ഒന്നുല്ലാ... അവരെല്ലാരും എന്‍റെ ഹാപ്പി ബര്ത്ഡേ കണ്ടതാ..."
എന്നിട്ട് അന്റാര്‍ടികലെ മഞ്ഞുപാളി ഒഴുകി നടക്കുനത് പോലെ കുളത്തില്‍ ഒഴുകി നടക്കുന്ന സ്വന്തം തോര്‍ത്തുമുണ്ട് എടുക്കാന്‍ വേണ്ടി നീന്തി പോയി....
ഗീവറിന്റെ വീടിനു അടുത്തും ഇതുപോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് . Ask Geevar for more details
ReplyDelete