ഒരിക്കല്‍ ക്ലാസ്സില്‍ വെച്ചു ഹാഷിം രേഷ്മയെ "പ്രണയാര്ദ്രമായി" ഒന്ന് നോക്കി... അതു കണ്ടപ്പോളേ രേഷ്മക്ക് ടെന്‍ഷന്‍ ആയി... പിന്നെ രേഷ്മ തിരിഞ്ഞു നോക്കുമ്പോളെല്ലാം ഹാഷിമിന്റെ മുഖം അങ്ങനെ തന്നെ...
അതോടെ രേഷ്മ ഹാഷിമിനെ മൈന്‍ഡ് ചെയ്യാതായി... കുറെ കഴിഞ്ഞു രേഷ്മ തിരിഞ്ഞു നോക്കുമ്പോള്‍ അവന്റെ മുഖം ഒരു മാതിരി അനിയത്തിപ്രാവില്‍ ശാലിനിയോടുള്ള പ്രണയം നിരസിക്കപ്പെട്ട "ഷിന്ജാക്കോ ജപ്പാനെ" (കുഞ്ചാക്കോ ബോബന്‍) പോലെ ആയിരുന്നു... അതോടെ രേഷ്മയുടെ ടെന്‍ഷന്‍ കൂടി...
അടുത്ത ക്ലാസ്സ് ഹിന്ദി... ബെല്‍ അടിക്കലും രേഷ്മ വേഗം ക്ലാസ്സില്‍ നിന്നും ഇറങ്ങി നടന്നു... പിന്നാലെ ഹാഷിമും... ഹാഷിം വിളിച്ചിട്ടും രേഷ്മ നിന്നില്ല... സ്പീഡ് കൂട്ടി... പിന്നെ രേഷ്മക്ക് ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റുന്നില്ല... ബ്രേക്ക് ടൈമില്‍ അവള്‍ ഹാഷിമിനെ പേടിച്ചു ലേഡീസ് റൂമില്‍ പോയിരുന്നു...
ഒടുവില്‍ വൈകുന്നേരം ഹാഷിം രേഷ്മയെ കണ്ടു.. അപ്പൊ രേഷ്മയുടെ കൂടെ ഷൈമ ഉണ്ടായിരുന്നു... ഹാഷിം നേരെ അവരുടെ മുനിലെക്ക് ചെന്നു...
"രേഷ്മ, എനിക്കൊരു കാര്യം ചോദിയ്ക്കാന്‍ ഉണ്ടായിരുന്നു"
"എനിക്കൊന്നും കേള്‍ക്കാന്‍ സമയം ഇല്ല"
"പ്ലീസ് രേഷ്മ, എന്‍റെ അവസ്ഥ നീ മനസ്സിലാക്കണം"
"ഹാഷിം, ഇത് നോക്ക്, നീ എന്‍റെ ഫ്രണ്ട് ആണ്, വെറുതെ നമ്മുടെ ഫ്രണ്ട്ഷിപ് നശിപ്പിക്കരുത്"
"എന്നാലും രേഷ്മ"
"ഒരെന്നാലും ഇല്ല, നിനക്ക് നാണമില്ലേ എന്നോട് ഇങ്ങനെ ഒക്കെ പെരുമാറാന്‍? നിനക്കെന്തു പറ്റി ഹാഷിം?"
"എന്‍റെ അവസ്ഥ..."
അതോടെ ഇതെല്ലം കേട്ടു നിന്ന ഷയ്മയുടെ കണ്ട്രോള്‍ പോയി!!!!
"എന്തു അവസ്ഥ?? നിനക്കെന്താ അവളോട് ചോദിയ്ക്കാന്‍ ഉള്ളത്? ചോദിക്ക് നിന്‍റെ അമ്മൂമെടെ ചോദ്യം"
"അല്ല, ഷൈമ, ഇന്ന് രാവിലെ മുതല്‍ ഞാന്‍ ഇവളുടെ പിന്നാലെ നടക്കുകയാ... ഇതും ചോദിയ്ക്കാന്‍ വേണ്ടി, എന്നെ ഒന്ന് മൈന്‍ഡ് ചെയ്യണ്ടേ? ഞാന്‍ എന്തു തെറ്റാ ഇവളോട് ചെയ്തത്?"
ഇത് ചോദിച്ചപ്പോ ഹാഷിമിന്റെ തൊണ്ട ഇടറിയിരുന്നു... അതോടെ ഷൈമ ഹാഷിമിന്റെ സൈഡ് ചേര്‍ന്നു...
"രേഷ്മ, നീ അവനു പറയാനുള്ളത് കേള്‍ക്ക്"
"ശരി എന്താ നിനക്ക് ചോദിയ്ക്കാന്‍ ഉള്ളത്"
പുഞ്ചിരിച്ചു കൊണ്ട് ഹാഷിം ചോദിച്ചു,
"ഒരുര്‍പ്പ്യ തരോ? വീട്ടില്‍ പോവാന്‍ പൈസ ഇല്ല..."
ഇത് കേള്‍ക്കലും "ഓ" എന്നും പറഞ്ഞു ഷൈമ തിരിഞ്ഞു ഒറ്റ നടത്തം!!
രേഷ്മ ബാഗ് തുറന്നു ഒരു രൂപ എടുത്ത് അവന്റെ നേരെ ഒറ്റ ഏറു...
ഇത് അവിടം കൊണ്ടും തീര്‍ന്നില്ല... ഈ കഥ കേള്‍ക്കലും കിണ്ണന്‍ (ജയകൃഷ്ണന്‍) നേരെ ബസ് സ്റ്റോപ്പില്‍ ചെന്നു ശബീബയോടു, "പ്രണയാര്ദ്രനായി"...
"ശബീബെ, എനിക്കൊരു കാര്യം ചോദിയ്ക്കാന്‍ ഉണ്ടായിരുന്നു..."
"ഒരു രൂപയല്ലേ?? ഇന്ന പിടിച്ചോ"
No comments:
Post a Comment