ഡിഗ്രി മോഡല്‍ എക്സാം... ദിവ്യയും, നിത്യയും, ആബിദയും, ഷൈമയുമൊക്കെ മരണപഠിത്തം...
ഷൈമയുടെ കഷ്ടകാലത്തിനു രഞ്ജിത്ത്നു ആ വഴി ഒന്ന് വരേണ്ടി വന്നു... ജനലിലൂടെ ഒരു ടാറ്റാ കൊടുത്ത് പോയപ്പോ ആരും അവനെ മൈന്‍ഡ് ചെയ്തില്ല.. തിരിച്ചു വന്നു ജനലിലൂടെ ഷയ്മയെ വിളിച്ചു,
"ശൂ...."
"എന്താ"
"വാ"
"ഞാന്‍ പഠിക്കുകയാ"
"ഒന്ന് വന്നിട്ട് പോ"
"പിന്നെ, പഠിക്കുന്നത് കണ്ടില്ലേ"
"പ്രധാനപ്പെട്ട കാര്യമടോ"
പിന്നെ ഷയ്മക്ക് ഇരിക്കാന്‍ പറ്റൂല.. അവള്‍ ഓടി വന്നു ജനാലക്കല്‍...
"എടൊ നീ അറിഞ്ഞോ"
"ഇല്ല, എന്താ?"
"ഛെ, അറിഞ്ഞില്ലാ? ഇനി നീയെ ഇവിടെ അറിയാതതായിട്ടുള്ളൂ..."
"നീ കാര്യം പറയെടാ.. എന്താ പ്രശ്നം?"
"അതേ..."
"ആ"
"ബാലരമ ഇനി മുതല്‍ എല്ലാ ശനിയാഴ്ചയും!!!"
No comments:
Post a Comment