ഒരിക്കലും ഒരു കൊല്ലത്തില്‍ കൂടുതല്‍ ഒരു ഫ്ലാറ്റില്‍ താമസിക്കാന്‍ പറ്റാത്ത ഹതഭാഗ്യര്‍ ആയിരുന്നു ഞങ്ങള്‍ ധിഷ്ണയിലെ സാധു മനുഷ്യര്‍... ആരും ഞങ്ങള്‍ക്ക് ഫ്ലാറ്റ് റീന്യൂ ചെയ്തു തരില്ല... അങ്ങനെ ഗായത്രി ബാറിന്റെ അടുത്തുള്ള കള്ളുഷാപ്പിന്റെ പിന്നിലുള്ള വീട്ടില്‍ ഒരു വര്ഷം കഴിഞ്ഞപ്പോ ഉടമസ്ഥനോട് ചോദിക്കാതെ വേറെ ഫ്ലാറ്റ് അന്വേഷിക്കാന്‍ തുടങ്ങി... ചോദിച്ചിട്ട് കാര്യം ഇല്ല റീന്യൂ ചെയ്തു തരില്ല...
അങ്ങനെ ആണ് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ പിന്നിലൂടെ ഒരു കിലോമീറെര്‍ പോയാല്‍ കാണുന്ന ഒരു ഫ്ലാറ്റില്‍ എല്ലാരും കൂടെ താമസം തുടങ്ങിയത്... മൂന്നാമത്തെ നില, വിശാലമായ ഹാള്‍, രണ്ടു ബെഡ്രൂം, അടുക്കള, രണ്ടു ബാത്രൂം, എല്ലാര്‍ക്കും ഫ്ലാറ്റ് ക്ഷ ബോധ്യായി! ബാല്കണി ഡോര്‍ തുറന്നാ ഒരു കുന്നിന്റെ മുകളില്‍ ഉള്ള ഒരു വീടിന്റെ അടുക്കള, പിന്നെ വര്‍ക്ക് ഏരിയ തൊട്ടടുത്!!! ആനന്ദലബ്ധിക്ക് ഇനി എന്തു വേണം? ബിയര്‍ പൊട്ടിച് ചീര്‍സ് പറഞ്ഞു അവിടെ താമസം തുടങ്ങി...
അതിരാവിലെ അഞ്ചരക്ക് ആദ്യം എണീറ്റത് ജിയോ ആണ്... പല്ലൊക്കെ തേച്ചു ഒരു കട്ടന്‍ ഒക്കെ അടിച് ഒരു തോര്‍ത്തുമുണ്ട് ഉടുത്ത് ദേഹമാകെ എണ്ണ എണ്ണ തേച് ജിയോ ബാല്കണി പോയി ദേഹമാകെ ഉഴിഞ്ഞു നില്‍ക്കുമ്പോള്‍ ഒരു അശരീരി... സ്ത്രീ ശബ്ദത്തില്‍...
"ഫാ... കേറിപ്പോടാ അകത്ത്!!"
ഞെട്ടിപ്പോയ ജിയോ ചുറ്റും നോക്കി, ആരെയും കാണാനില്ല... ആകാശതേക്ക് നോക്കി അവിടേം ആരുമില്ല വെളിച്ചമായി വരുന്നതല്ലേ ഉള്ളു... അപ്പൊ വീണ്ടും അശരീരി...
"നിന്നോടല്ലേടാ പട്ടീ, പറഞ്ഞത് അകത്ത് പോവാന്‍"
തകര്‍ന്നു പോയ ജിയോ വിചാരിച്ചു ഇതതോന്നും അല്ല, വേറെന്തോ പ്രശ്നം ഉണ്ട്, കര്‍ത്താവേ വല്ല പ്രേതബാധ ഉള്ള ഫ്ലാറ്റ് ആണോ? ഒന്നൂടെ സൂക്ഷിച്ച് നോക്കിയാ ജിയോ കണ്ടു അടുത്ത വീട്ടിലെ വര്‍ക്ക് ഏരിയയില്‍ ഒരു അമ്മച്ചി... കയ്യില്‍ ഒരു കത്തിയുമായി...
"എന്താടാ നോക്കുന്നത്? നിന്നോടല്ലേ അകത്ത് കേറാന്‍ പറഞ്ഞത്? നാണമില്ലാത്തവന്‍"
കിട്ടേണ്ടത് കിട്ടി, ഇനിയിപ്പോ ഇന്ത്യന്‍ കോഫി ഹൌസില്‍ ഒന്നും പോണ്ട.. ആ പൈസ ലാഭം... അങ്ങനെ കുളി കഴിഞ്ഞു ജിയോ ഏര്‍ലി മോര്‍ണിംഗ് ഷിഫ്റ്റ്‌നു ഓഫീസ് പിടിക്കാന്‍ ആഞ്ഞു നടന്നു... ചെറിയ റോഡ്, ബേബി യിലെ വേസ്റ്റ് മൊത്തം ഒഴുകിയെത്തുന്ന വലിയ ഓവുചാല്‍... അതില്‍ നിറയെ വെള്ളം... നല്ല തണുത്ത കാറ്റ്... നല്ല മഞ്ഞു... വെളിച്ചം വന്നു തുടങ്ങുന്നതെ ഉള്ളു... ഒവുചാലിലെ വെള്ളത്തിന് മുകളില്‍ വരെ മഞ്ഞു... ആകപ്പാടെ ഒരു ഭീകര അന്തരീക്ഷം... ഒരു പൂച്ചക്കുഞ്ഞിനെ പോലും ആ പരിസരത്ത് കാണാനില്ല... ജിയോക്ക് ചെറിയ രീതിയില്‍ ഒരു ഞെഞ്ഞിടിപ്പ് തുടങ്ങി... നടന്നിട്ടും നടന്നിട്ടും മെയിന്‍ റോഡ് എത്തുന്നില്ല... ആരോ തന്നെ പിന്തുടരുന്നുണ്ടോ? ഒരു സംശയം... തിരിഞ്ഞു നോക്കി... അതിലും ഭീകരമായ സെറ്റപ്പ് ആണ് പിന്നില്‍... വേഗം നടക്കാന്‍ തുടങ്ങി... ഹാവൂ മെയിന്‍ റോഡ് കണ്ടു തുടങ്ങി... ജിയോ ആഞ്ഞു നടന്നു...
അപ്പോളാണ് ജിയോ കണ്ടത് ഒരു ചേട്ടന്‍ മരത്തിന്റെ താഴെ നിന്നു കാര്യം സാധിക്കുന്നു... ഒരാളെയെങ്കിലും കണ്ടല്ലോ... കര്‍ത്താവ് തുണച്ചു... ജിയോ ആ ചേട്ടനേം നോക്കിക്കൊണ്ട് നടന്നു... അടുതെതുംപോള്‍ കണ്ടു ഒരു സൈക്കിള്‍ നിലത്ത് കിടക്കുന്നു... ഓഹ്ഹോ... രാവിലെ തന്നെ പൂസാണ് ചേട്ടന്‍. അപ്പോളേക്കും ജിയോ ചേട്ടന്റെ അടുതെത്തി... ഒരു കാറ്റടിച്ചു അപ്പൊ... ആ രൂപം ഒന്ന് ആടി... നല്ല പൂസാണല്ലോ... അടുത്തെത്തിയ ജിയോ ഒരു ഞെട്ടലോടെ മനസ്സിലാക്കി... പൂസല്ല... കാര്യം സാധിക്കുകയും അല്ല... ഒരു സാധു മനുഷ്യന്‍ തൂങ്ങി നില്‍ക്കുന്നു!!!
"എന്റമ്മച്യേ"
പക്ഷെ തൊണ്ടയില്‍ നിന്നും ശബ്ദം പുറത്ത് വരുന്നില്ല... ഒന്നൂടെ വിളിച്ചു നോക്കി... രക്ഷയില്ല... ഒരൊറ്റ ഓട്ടം... നിമിഷങ്ങള്‍ക്കുള്ളില്‍ ജിയോ മെയിന്‍ റോഡ് പിടിച്ചു... റോഡിന്‍റെ സൈഡില്‍ ഉള്ള പെട്ടിക്കട കണ്ടു, ഓടി പോയി ബെഞ്ചില്‍ ഇരുന്നു... തണുപ്പത്ത് വിയര്‍ത്തു കുളിച്ചിരിക്കുന്ന ഒരുത്തനെ കണ്ട ആശ്ചര്യത്തില്‍ കടക്കാരന്‍,
"എന്താ വേണ്ടത്?
"ഒരു സോഡാ നാരങ്ങ"
"എന്തു?"
"അല്ല, നാരങ്ങ സോഡാ... അല്ലെങ്കില്‍ വേണ്ട, സര്‍ബത്ത് എടുത്തോ... ഉപ്പിടണ്ട!!!"
No comments:
Post a Comment