ഓഫീസിലേക്ക് വിളിച്ചപ്പോള്‍ ആണ് അറിഞ്ഞത് വിസ കിട്ടി... അവര്‍ അയച്ച ഫാക്സ് നമ്പര്‍ മാറി പോയതാണ്. ഹോട്ടലിലെ ഫാക്സ് നമ്പര്‍ കൊടുത്തു ഞാന്‍ തിരിച്ചു നടന്നു... തിരിച്ച് ഹോട്ടലില്‍ എത്തിയപ്പോള്‍ എല്ലാവരും കൂടി നിന്ന് ചിരിക്കുന്നു. അവരുടെ ഇടയിലേക്ക് ഞാന് കയറി ചെന്നു.
“എന്താ കാര്യം”?
“നീയാ കൊച്ചിനെ കണ്ടോ?”
ഞാന്‍ തിരിഞ്ഞു നോക്കി... മൂന്ന് നാല് പെണ്‍കുട്ടികള്‍ കൂടി നിന്ന് സംസാരിക്കുന്നു..
“ഏതു കൊച്ചു?”
“ആ ജീന്‍സ് ഇട്ട കൊച്ചിനെ നോക്ക്”
അപ്പോളാണ് ഞാന്‍ കണ്ടത് സാനിയ മിര്‍സയെ പോലെ ഒരു സുന്ദരി... സാനിയയെ പോലെ മൂക്കുത്തി ഒക്കെ കുത്തി... ചുറ്റിലും കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നു...
“സാനിയ മിര്‍സയെ പോലെ ഉണ്ടല്ലേ?”
“ഇതും പറഞ്ഞോണ്ടാ ഒരുത്തന്‍ പരിചയപ്പെടാന്‍ പോയത്... അവനു പ്രഥമ ദ്രിഷ്ട്യാ അനുരാഗം!!!”
“ആരാ കക്ഷി?”
“ദേണ്ടെ ഇരിക്കുനത് കണ്ടാ”
നോക്കുമ്പോള്‍ അനീഷ്... ദയനീയമായ മുഖഭാവത്തോടെ ചടഞ്ഞു ഇരിക്കുന്നു...
“എന്താ സംഭവം?”
“ഒരു മണിക്കൂര്‍ മുന്നേ ആണ് അവള്‍ ഇവിടെ ബസ് ഇറങ്ങിയത്... ആദ്യം കണ്ടപ്പോള്‍ തന്നെ ഇവന്‍ ഉറപ്പിച്ച് ഇതാണ് എന്റെ പെണ്ണ് എന്ന്... അവളെ കണ്ട പത്തു മിനിറ്റ് കൊണ്ട് ഇവന്‍ അവളുടെ കൂടെ പത്തു കൊല്ലം ജീവിച്ചു കഴിഞ്ഞു... നേരെ പോയി പരിചയപ്പെട്ടു... അവള്‍ ആണെങ്കില്‍ ഇവനെ കണ്ടപ്പോ തന്നെ മുന്‍പ് കണ്ടു പരിചയം ഉള്ള പോലെ ചിരിച്ചു പിടിച്ചു കൊണ്ട് സംസാരവും”
“എന്നിട്ട്?”
“പിന്നെ ഞങ്ങള്‍ കാണുന്നത് ഇവന്‍ വാടിയ മുഖവും ആയി തിരിച്ചു വരുന്നതാ.. ഡാ ബാക്കി നീ തന്നെ പറ...”
“അണ്ണാ ഒന്നും പറയണ്ട, പരിചയപ്പെട്ടു കഴിയലും അവളെന്നോട് മൊബൈല്‍ നമ്പര്‍ ചോദിച്ചു”
“എന്നിട്ട് നീ കൊടുത്താ?”
“പിന്നെ... അവള്‍ ഒരു മിസ്സ്ഡ് കാള്‍ അടിക്കുകയും ചെയ്തു... പിന്നെ പറയാ... രാത്രി എന്നെ വിളിക്കരുത്... എനിക്ക് കസ്റ്റമര്‍ ഉണ്ടാവും... പകല്‍ ഒരു ഒരു മണിക്ക് ശേഷം വിളിക്കൂ... എന്റെ മാനേജര്‍ടെ നമ്പര്‍ ഞാന്‍ SMS ചെയ്തു തരാം”
അവിടെ ഒരിക്കല്‍ കൂടെ കൂട്ടച്ചിരി മുഴങ്ങി...
“മക്കളെ ഒന്ന് നിര്‍ത്തുമോ ഈ കൊലച്ചിരി?”
എല്ലാരും തിരിഞ്ഞു നോക്കി... നമ്മുടെകൂട്ടത്തില്‍ വയസ്സിനു മൂത്ത റഹ്മാന്‍ക്ക...
“ആ കുട്ടി കുടുംബം നോക്കാന്‍ ആവും ഇങ്ങനെ ഒക്കെ ജീവിക്കുന്നത്... കളിയാക്കണ്ട...”
“റഹ്മാന്‍ക്ക... നമ്മളൊക്കെ ഇഷ്ട്ടം ഉണ്ടായിട്ടാണോ നാട് വിട്ടു ഇവിടെ ജോലിക്ക വന്നത്? ഒരു ജോലി എടുത്തു ജീവിച്ചൂടെ? അത്യാവശ്യം നന്നായി ഇംഗ്ലീഷ് സംസാരികുന്നുണ്ട് എന്നാ ഇവന്‍ പറഞ്ഞത്... ഒരു സൂപ്പര്‍ മാര്‍കെറ്റില്‍ സേല്‍സ് ഗേള്‍ ആയി നിന്നാ കിട്ടും മാസം ആയിരം ദിര്‍ഹം... അക്കോമടെഷന്‍ ഉണ്ടാവും. അങ്ങനെ എന്തെങ്കിലും ജോലി നോക്കിക്കൂടെ?”
“പെട്ടതാനെങ്ങിലോ”
ഞങ്ങള്‍ എല്ലാരും പരസ്പരം നോക്കി... റഹ്മാന്‍ക്ക ഞങ്ങളെയും മാറി മാറി നോക്കി...
ങ്ങള്‍ എല്ലാരും ഈ നാട് കാണാന്‍ തുടങ്ങിയിട്ട് മാസങ്ങളെ ആയിട്ടുണ്ടാവൂ... ങ്ങള്‍ വരുന്നതിനു മുന്നേ ഞാന്‍ ഈടെ എത്തിയിരുന്നു... കഴിഞ്ഞ മൂന്ന് ആഴ്ചയായി ഈടെ ഒരു മലയാളി കുട്ടി ന്ടെര്‍ന്ന്‍... വിസ കിട്ടാണ്ട്, കയ്യിലുള്ള പൈസയും തീര്‍ന്നു... രാവിലെ വന്നു ആ കൌണ്‍ടരിറെ അടുത്ത് വന്നിരിക്കും... എന്നും അവിടിരുന്നു കരയുന്നത് കാണ... പലരും സമാധാനിപ്പിക്കും... ഒരിക്കല്‍ ഞാന്‍ ഓളെ കാണുന്നത് മറ്റൊരു പെണ്ണിന്റെ കൂടെയാ ഓള്‍ ആ കുട്ടിക്ക് വേണ്ട എല്ലാം വാങ്ങി കൊടുക്കുന്ന... രാവും പകലും ഒള്ക്ക് കൂട്ട്... ഞങ്ങക്കെല്ലാം സമാധാനം ആയി... ഒരീസം കൂടെ കഴിഞ്ഞപ്പോള്‍ ഒരാള്‍ കൂടെ ദുബായ് നിന്നും എത്തി... അന്ന് രാത്രി മൊത്തം ഒന് ഈ രണ്ടു പെണ്ണുങ്ങളുടെ കൂടെ... അടുത്ത ദിവസം രാവിലെ ആ പെണ്ണിന്റെ കൂടെ ആ കുട്ടി തിരിച്ചു പോയി... ഒരു റെഡിമെട് ഷാപ്പിലെ വിസ ആണ് ഒള്ക്ക് കിട്ടിയത്...”
ഇതും പറഞ്ഞു റഹ്മാന്‍ക്ക കഥ നിര്‍ത്തി...
“എന്നിട്ട്?”
“ഈടെ ചായക്കടയില്‍ നിന്നാ അറിഞ്ഞത്... ആ പെണ്ണ് ഒരു പ്രോസ്ടിട്ടുട്ട് ആണ്ന്ന്... ഈട മ്മള്‍ ആരോട് പരാതി പറയും? ഈട്ത്ത സെക്യുരിറ്റിയോടോ? പോലീസിനോട് പറയാന്‍ പോലീസ് എടെ? വിസ കിട്ടാതെ ഈട കിടക്കുന്ന മ്മള്‍ക്ക എന്ത് ചെയ്യാന്‍ പറ്റും?”
എല്ലാവരും റഹ്മാന്‍ക്കയെ നോക്കി ഒരക്ഷരം മിണ്ടാന്‍ കഴിയാതെ ഇരുന്നു...
“ആ കുട്ടീന്റ മുഖം എന്റെ മനസ്സില് ഇടയ്ക്കിടയ്ക്ക് വരുഏര്ന്ന്... ഇപ്പൊ അതിന്റെ മുഖം മറക്കാന്‍ നോക്ക മക്കളെ... ആവൂല... മ്മളെ നാട്ടിലെ ഒരു കുട്ടി ഈടെ വന്നു മ്മളെ കണ്ണും മുമ്പില് ചതിയില് പെട്ട് പോയിന്ന്‍ വിശ്വസിക്കാന്‍ പറ്റണില്ല...”
റഹ്മാന്‍ക്ക എണീറ്റ് ഒരു സിഗരറ്റ് കത്തിച്ചു... തിരിഞ്ഞു നടന്നു... എല്ലാവരും എണീറ്റ് എന്താ ചെയ്യേണ്ടത് എന്ന് മനസ്സിലാവാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്ന്... ഞാനും എണീറ്റ് കൌണ്‍ടരില്‍ പോയി നോക്കി... വിസ വന്നിരിക്കുന്നു... സന്തോഷം ഒന്നും തോന്നുന്നില്ല... യാന്ത്രികമായി വിസ എടുത്തു മടക്കി പോക്കറ്റില്‍ ഇട്ടു. റിസര്‍വേഷന്‍ കൌണ്‍ടരില്‍ പോയി അറിയിച്ചു... വിസ നോക്കി രാവിലെ ഉള്ള ഫ്ല്യ്റ്റ്ല്‍ ടിക്കറ്റ് റിസേര്‍വ് ചെയ്തു...
ഒരു രാത്രി കൂടെ ഇവിടെ നില്‍ക്കണം... ഈ നശിച്ച നാട്ടില്... ഒരുപാട് പേരുടെ കണ്ണീരു വീണ ഈ നാട്ടില്‍... ഒരു രാത്രി കൂടെ...
makthoob...
ReplyDelete