Monday, July 26, 2010

കാക്ക എന്ന മാവോവാദി

സന്ദീപ്‌ സാറിന്റെ റൂം മേറ്റ്‌ ആണ് അനൂജ്... ഒരു മൂന്നു മാസം മുന്നേ മാത്രം ആണ് സന്ദീപ്‌ സാറിന്റെ കൂടെ അനൂജ് കൂടിയത്... അതോടെ പാവത്തിന്റെ കഷ്ടകാലം തുടങ്ങി... വേള്‍ഡ് കപ്പ്‌ തുടങ്ങാന്‍ പോവുന്ന സമയം... എല്ലാവരും ടീം സെലക്ട്‌ ചെയ്തു... ഞാന്‍ അര്‍ജെന്റീന, സന്ദീപ്‌ സര്‍ ഇംഗ്ലണ്ട്, ജീത്തു ജര്‍മ്മനി... അവസാനം അനൂജിനോട് ചോദിച്ചു... ഡാ നിന്‍റെ ടീം ഏതാ???

"ബ്രസീല്‍"  

അതു പറഞ്ഞതെ അവനു ഓര്‍മ ഉള്ളു... അപ്പൊ തന്നെ പേര് വീണു...

കാക്ക!!!

"ഡാ സൂരജെ, ഇന്നലെ ഞാന്‍ രാവിലെ എണീക്കുമ്പോള്‍ ഒരു ബ്രസീല്‍ കളികാരന്‍ എന്‍റെ അടുത്ത് കിടന്നുറങ്ങുന്നു... ആരാ എന്നറിയോ? കാക്ക!!!"

സന്ദീപ്‌ സര്‍ ഇത് പറയുമ്പോള്‍ ഞാന്‍ അനൂജിനെ, സോറി, കാക്കയെ നോക്കി... ദയനീയമായി അവന്‍ എന്നെയും നോക്കി...

ഒരു ദിവസം കാക്ക കിടന്നുറങ്ങുന്നതിന്റെ അടുത്ത് ഒരു മിക്സ്ചര്‍ പാക്കറ്റ് തുറന്നു വെച്ചിരിക്കുന്നു... ഇത് കണ്ടു കൊണ്ടാണ് ജീത്തു വന്നത്...

"കണ്ടാ സന്ദീപേ, കാക്കക്ക് കൊത്തിതിന്നാന്‍ മിക്സ്ചര്‍"

അങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ എല്ലാരും കാക്കയെ എടുത്തിട്ടു അലക്കി... അതിനിടക്ക് പേരിനു ഒരു മാറ്റവും സംഭവിച്ചു "കുത്ത് കാക്ക", ആ കഥ അല്‍പ്പം A ആണ്, പിന്നെ പറയാം...

അങ്ങനെ ഈ പേര് ഒരു തലവേദന ആവുന്നു എന്ന് തോന്നിയപ്പോ കാക്ക അല്‍പ്പം സ്ട്രോങ്ങ്‌ ആവാന്‍ തീരുമാനിച്ചു... തൊട്ടതിനും പിടിച്ചതിനും ഒക്കെ തര്‍ക്കുത്തരം പറയാന്‍ തുടങ്ങി... എന്താടാ എന്നുചോദിച്ചാല്‍ പോടാ എന്ന് മറുപടി... എല്ലാവരെയും പുല്ലു വില... അതോടെ അടുത്ത പേര് വീണു...

"മാവോവാദി"

എല്ലാവരും അവരുടെ മൊബൈലില്‍ അനൂജിന്റെ കോണ്ടാക്റ്റ് നെയിം മാറ്റി...

അതോടെ കാക്ക എന്ന മാവോവാദി തളര്‍ന്നു... എന്തിനും മറുപടി പറയാനും അഭിപ്രായം പറയാനും കാക്കക്ക് മടി... അങ്ങനെ എങ്കിലും ഈ പേരൊന്നു മാറുമല്ലോ എന്ന് വിച്ചരിചിട്ടാവും... പക്ഷെ കാക്ക മനസ്സില്‍ കാണലും ബാക്കി ഉള്ളവര്‍ അതു മാനത്ത് കണ്ടു...

"ഡാ ഇന്നെന്റെ കാറിന്റെ മുകളില്‍ ഒരു കാക്ക തൂറി"

ഇതും പറഞ്ഞു സന്ദീപ്‌ സര്‍ കാക്കയെ ഇടം കണ്ണിട്ടു നോക്കി... കാക്ക സന്ദീപ്‌ സാറിനെ തുറിപ്പിച്ചു നോക്കി...

"നീയെന്തിനാ എന്നെ തുറിപ്പിച്ചു നോക്കുന്നത്? നോക്കുന്നത് കണ്ടില്ലേ, ഒരുമാതിരി കാക്ക നോക്കുന്ന പോലെ..."

നേരിട്ട് മുട്ടാന്‍ ധൈര്യം ഇല്ലാത്തത് കൊണ്ട് സന്ദീപ്‌ സര്‍ ഉറങ്ങുമ്പോള്‍ കാക്ക പുറതടിക്കും... എന്നിട്ട് ഒന്നുമറിയാത്തവനെ പോലെ കിടന്നുറങ്ങും... ഞെട്ടി എണീക്കുന്ന സന്ദീപ്‌ സര്‍ എന്താ സംഭവിച്ചത് എന്ന് മനസ്സിലാവാതെ അന്തം വിട്ടിരിക്കും... ഇത് തുടര്‍ന്നപ്പോള്‍ ഒരിക്കല്‍ സന്ദീപ്‌ സര്‍ ഉറങ്ങാതെ കിടന്നു... കണ്ണ് പതുക്കെ തുറന്നു നോക്കുമ്പോള്‍ അതാ കാക്ക എണീക്കുന്നു... പതുക്കെ കൈ പോക്കുന്നു... പക്ഷെ എല്ലാം വളരെ പെട്ടന്നായിരുന്നു... സന്ദീപ്‌ സര്‍ കാലുയര്‍ത്തി ഒരൊറ്റ ചവിട്ടു... കാക്ക ഒരുമാതിരി ഇലക്ട്രിക്‌ പോസ്റ്റില്‍ നിന്നും ഷോക്ക്‌ അടിച്ച കാക്കയെ പോലെ തെറിച്ചു നിലത്ത്... വേഗം തിരിഞ്ഞു കിടന്നുറങ്ങി... അവിടെ തീര്‍ന്നു കാക്കയുടെ പ്രതികാരം...

അങ്ങനെ ഒരിക്കല്‍ കാക്കയുടെ കൂടെ ഞാന്‍ കരാമ നിന്നും മീഡിയ സിറ്റി വരെ പോയി... കാക്കയുടെ തീരുമാനപ്രകാരം ദുബായ് മെട്രോ വഴി ആണ് ഞങ്ങള്‍ പോയത്... മെട്രോയിലെ സ്ഥിരം യാത്രക്കാരന്‍ ആണ് കാക്ക... ഏറ്റവും മുന്നില്‍ തന്നെ കയറി... Driverless & Fully Automated Metro ആണ് ദുബായ് മെട്രോ... ട്രെയിന്‍ മൂവ് ചെയ്യലും കാക്ക മെട്രോയെ പറ്റി വാചാലന്‍ ആയി... എന്തെങ്കിലും തിരിച്ചും അടിക്കണ്ടേ എന്ന് വിചാരിച്ചു ഞാന്‍ പറഞ്ഞു,

"ലോകത്തിലെ ആദ്യത്തെ ഡ്രൈവര്‍ ഇല്ലാത്ത ട്രെയിന്‍ ആണ് ദുബായ് മെട്രോ"

"പോടാ"

"ബെറ്റ്??"

കാക്ക ഒന്ന് ആലോചിച്ചു... എന്നിട്ട് പറഞ്ഞു,

"അല്ലെങ്കില്‍ വേണ്ട, നീ ചെലപ്പോ സത്യവും പറഞ്ഞു കളയും... നിന്നെ ഒന്നും വിശ്വസിക്കാന്‍ പറ്റൂല"

ഒരു രണ്ടു മിനിറ്റ്... കാക്ക വീണ്ടും തുടങ്ങി... നിര്‍ത്താതെ മെട്രോയെ പറ്റി വിശേഷങ്ങള്‍... ഇവന്റെ വായ എങ്ങനെ അടക്കാം എന്നായി എന്‍റെ ചിന്ത...

"അനൂജെ ഒരു സംശയം... ഈ മെട്രോ എന്തു യൂസ് ചെയ്തിട്ടാണ് വര്‍ക്ക്‌ ചെയ്യുനത്??"

"നീ മുന്നിലുള്ള ട്രാക് കണ്ടോ? അതിന്റെ സൈഡില്‍ നിന്നും ഓരോ പത്തു മീറ്റര്‍ കൂടുംബോളും ഒരു വയര്‍ ട്രാക് കണക്ട് ചെയ്തിരിക്കുന്നത് കണ്ടോ? അതിലൂടെ ഉള്ള പവര്‍ കൊണ്ടാണ് മെട്രോ മൂവ് ചെയ്യുന്നത്"

"ആ ട്രാക് എന്തു കൊണ്ടാ ഉണ്ടാക്കിയിരിക്കുന്നത്??"

"ഇരിമ്പു കൊണ്ട്"

"ഓക്കേ, അതിനു താഴെ എന്താ?"

"കോണ്‍ക്രീറ്റ് സ്ലാബ്"

"അപ്പൊ പവര്‍ എര്‍ത്ത് ആയി പോവൂലേ?"

കാക്ക എന്നെ തുറിച്ചു നോക്കി...

ഒരു സംശയം കൂടെ...

"ഇതിനു ഡ്രൈവര്‍ ഇല്ലല്ലോ"

"ഇല്ല..."

"പിന്നെന്തിനാ ഈ ഗ്ലാസ്സിനു വൈപ്പെര്‍??"

കാക്ക വീണ്ടും എന്നെ തുറിച്ചു നോക്കി...

അപ്പോളെകും മൂന്നു നാല് ട്രെയിന്‍ ഞങ്ങളുടെ എതിര്‍ വശത്തേക്ക് പോയി...

"എടാ ഒരു സംശയം കൂടെ...."

"മ്, ചോദിക്ക്"

"കുറെ ട്രെയിന്‍ നമ്മളുടെ എതിരെ പോയി... എന്താ ഈ ട്രെയിന്‍നെ ഓവര്‍ ടേക്ക് ചെയ്തു ഒറ്റ ട്രെയിന്‍ പോവാത്തെ??"

അതോടെ കാക്കയുടെ കണ്ട്രോള്‍ പോയി...

"ഇനി നീ ട്രാക്കില്‍ നോക്കിയാ നിന്‍റെ രണ്ടു കണ്ണും ഞാന്‍ കുത്തി പൊട്ടിക്കും!!!"

1 comment: