ഷേഇഖ് സയെദ്
റോഡില്‍ ഉള്ള ഒരു ക്ലയന്റ് മീറ്റിംഗ് കഴിഞ്ഞപ്പോ സമയം ഒമ്പത് മണി. ഇനിയിപ്പോ
മെട്രോ ഒക്കെ പിടിച്ചു റൂമില്‍ എത്തുമ്പോള്‍ ഒരു നേരം ആവും. മെട്രോ വരെ പോവാന്‍
വേണ്ടി ടാക്സി വേണം.. കുറെ നേരം ആയി നില്ക്കുന്നു ഒരു രക്ഷയും ഇല്ല. നേരെ ഷേഇഖ്
സയെദ് റോഡിന്റെ ബാക്കില്‍ ഉള്ള പാരലല്‍ റോഡിലേക്ക് നടന്നു അവിടെയും രക്ഷ ഇല്ല. എഴായിരത്തോളം
ടാക്സി ഉണ്ടെന്നു പറയുന്നതൊക്കെ വെറുതെ ആണ് എന്ന് തോന്നുന്നു... വേക്കന്റ് ലൈറ്റ്
ആയി വരുന്നത് കാണാം... ഞാന്‍ നില്ക്കുന്നതിനു ഒരു നൂറു മീറ്റര്‍ എത്തുമ്പോള്‍
റെഡ് ലൈറ്റ് ആവും. പിന്നെ പെണ്ണുങ്ങള് ഉണ്ടെങ്കില്‍ പറയണ്ട... അവരെ ആദ്യം കയറ്റി
പോവും. അങ്ങനെ നിന്ന് നിന്ന് സമയം ഏതാണ്ട് ഒമ്പതര ആവാനായി. കൂടെ ഉള്ള പെണ്ണുങ്ങള്
ഒക്കെ പോയി... ഇനി വരുന്ന ടാക്സി കിട്ടാന്‍ സാധ്യത ഉണ്ട്. പിന്നേം നിന്ന് ഒരു
പത്തു മിനുട്ട്.
ദൈവം കാത്തു...
അതാ വരുന്നു ഒരു ടാക്സി. മുന്നോട്ടു നടന്നു ടാക്സി നിര്‍ത്തലും ഞാന്‍ അകത്തു കയറി
ഡോര്‍ അടച്ചു സീറ്റ് ബെല്‍റ്റ് ഇട്ടു.
“മെട്രോ”
“കൊന്സാ മെട്രോ
ഭായ്”
പാകിസ്ഥാനി ആണ്.
അത് ടാക്സിയില്‍ കയറിയപ്പോലെ മനസ്സിലായി... ഒരു പ്രത്യേക ഗന്ധം ആണ് ഇവന്മാരുടെ
ടാക്സിയില്‍... അത് ഇതു പാകിസ്ഥാനി ടാക്സിയില്‍ കയറിയാലും അതിന്റെ ആ ക്വാളിറ്റി
ഒരിക്കലും മാറില്ല...
അടുത്തുള്ള
മെട്രോ ഏതാണ് എന്ന് ഞാന്‍ ആലോചിക്കുമ്പോള്‍ ഡ്രൈവര്‍ മീറ്റര്‍ ഓണ്‍ ആക്കി.
പെട്ടന്ന് ബാക്കിലെ ഡോര്‍ തുറക്കുന്ന ശബ്ദം ആരോ അകത്തു കയറി, ഡോര്‍ അടച്ചു. ഒരു
കിളിമൊഴി...
“സത്വ”
“പസ്സെഞ്ഞെര് ഹെ
മാഡം”
അതിനു മറുപടി
ആയിട്ട് മാഡം മൊഴിഞ്ഞത് അറബിയില്‍ ആണ്... എനിക്കൊന്നും മനസ്സിലായില്ല. ഒരു കാര്യം വ്യക്തമായി അറബി മാഡം
ഇറങ്ങാന്‍ പ്ലാന്‍ ഇല്ല. പാകിസ്ഥാനി അയാള്‍ക്ക് പറ്റുന്ന പോലെ മീറ്റര്‍ ഒക്കെ
ചൂണ്ടി കാണിച്ചു പറയുന്നുണ്ട്... എവടുന്നു... അറബി മാഡം പിടിച്ച മുയലിനു കൊമ്പ്
മൂന്നു തന്നെ... ഞാന്‍ സീറ്റ് ബെല്‍റ്റ് അഴിച്ചു...
“ആപ് ബൈട്ടിയെ”
പാകിസ്ഥാനി
ചൂടിലാണ്... ഞാന്‍ വീണ്ടും സീറ്റ് ബെല്‍റ്റ് ഇട്ടു... പാകിസ്ഥാനി എന്റെ നേരെയും
കൈ ചൂണ്ടുനുണ്ട്...
“കാന്‍ യു
ഡ്രോപ്പ് മി ഇന്‍ സാത്വ?”
എന്നോടാണ്...
എനിക്ക് നഷ്ടം ആണ്... സത്വയില് പോയി വീണ്ടും മെട്രോ വരെ പോവുന്നത്, ഒരു പതിനഞ്ചു
ദിര്‍ഹം പോയിക്കിട്ടും... പിന്നെ ആലോചിച്ചു പെണ്ണല്ലേ... രാതിയായില്ലേ... ഒരു
സഹായം ചെയ്യാം... അവള് വീണ്ടും പറഞ്ഞു
“ഐ വില്‍ പേ മൈ
ടാക്സി ഫേര്”
എന്നാലും എനിക്ക്
നഷ്ടമാണ്...
“ഓക്കേ, നോ
പ്രോബ്ലം...”
അങ്ങനെ ഞങ്ങള്‍
മൂന്നു പെരും കൂടെ യാത്ര തുടങ്ങി... ഞാന്‍ സമ്മതിച്ചു കൂടെ കയറ്റിയത് വേലിയില്‍
ഇരുന്ന ഒരു പാമ്പിനെ ആണ് എന്ന് ആദ്യത്തെ വളവു കഴിഞ്ഞപോള്‍ മനസ്സിലായി. മെയിന്‍
സിഗ്നലില്‍ നിന്നും ലെഫ്റ്റ് പോവണ്ട ടാക്സി അതിനു മുന്നേ ഉള്ള യു ടേണ്‍ എടുത്തു ഒരു
പോക്കറ്റ് റോഡിലേക്ക് കയറി... പെട്ടന്ന് പിന്നില്‍ നിന്നും ഒരു അലര്‍ച്ച..
“വേര് ആര് യു
ഗോയിംഗ്??”
സത്യം പറഞ്ഞാല്‍
ഞാന്‍ ഞെട്ടി...പാകിസ്ഥാനി കാര്‍ സ്ലോ ആക്കി അറബിയില്‍ എന്തോ പറഞ്ഞു... നമ്മുടെ അറബി
മാഡം വിടുമോ... മാഡത്തിന്റെ ശബ്ദം വീണ്ടും ഉയര്‍ന്നു... പാകിസ്താനിക്ക് എന്ത്
നോക്കാന്‍? അയാളുടെ ശബ്ദവും ഉയര്‍ന്നു... പൊട്ടന് പൂരത്തിന് വെടിക്കെട്ട്
കാണുന്ന പോലെ ഞാന്‍ ഇവരുടെ രണ്ടു പേരുടെയും മുഖത്ത് മാറി മാറി നോക്കുന്നു...
സംഭവം ഇത്രേ
ഉള്ളു... പരിചയം ഇല്ലാത്ത ഒരു റോഡില്‍ കയറിയപ്പോള്‍ അറബി മാഡം വിചാരിച്ചു അവളെ ലൈറ്റ്
ആയിട്ടൊന്നു റേപ് ചെയ്യാന്‍ ആണ് എന്ന്... പക്ഷെ അതൊരു ഷോര്‍ട്ട് കട്ട് ആയിരുന്നു.
പാകിസ്താനി ആവുന്ന പോലെ ഒക്കെ പറയുന്നുണ്ട്... അവള് ആണങ്കില്‍ ഓരോ തവണ വായ
തുറക്കുമ്ബോളും മുന്നതെതിനേക്കാള് ശബ്ദം ഉയരാന്‍ പ്രത്യേകം ശ്രധിക്കുന്നും ഉണ്ട്.
സംഭവം കൈ വിട്ടു പോവും എന്ന് തോന്നിയപ്പോള്‍ ഞാന്‍ പാകിസ്ഥാനിയോട് പറഞ്ഞു നമുക്ക്
മെയിന്‍ റോഡ് വഴി പോവാം... അയാള്‍ എന്റെ നേരെ ഒരു ചാട്ടം. പിന്നെ ഞാന്‍ ഒന്നും
മിണ്ടിയില്ല. ഇവര്‍ എന്തെങ്കിലും ആവട്ടെ ഞാന്‍ ഈ നാട്ടുകാരന് അല്ല എന്ന ഭാവത്തില്‍
ഞാന്‍ ഇരുന്നു... കാര്‍ അപ്പോളും പതുക്കെ പൊയ്ക്കൊണ്ടിരിക്കുകയാണ്...
“ഐ വില്‍ കാള്‍
പോലീസ്...”
അതാ... ഉള്ളില്‍
ആകപ്പാടെ ഉണ്ടായിരുന്ന കുറച്ചു ധൈര്യം ബലൂണിലെ കാറ്റ് പോവുന്ന പോലെ പോയി... മാഡത്തിന്റെ ഞെട്ടിക്കല്‍ കേട്ട് പാകിസ്ഥാനി
പേടിക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി... അങ്ങേരു കാര്‍ നാട് റോഡില്‍ ഒറ്റ
നിര്‍ത്തല്‍. ഡോര്‍ തുറന്നു പുറത്തിറങ്ങി അവളുടെ ഡോര്‍ തുറന്നു അറബിയില്‍ ഒരു
ചീത്ത... കാറില്‍ നിന്നും ഇറങ്ങാന്‍ ആണ് എന്ന് മാത്രം എനിക്ക് മനസ്സിലായി... മാഡം
വീണ്ടും
“ഐ വില്‍ കാള്‍
പോലീസ്...”
പക്ഷെ ആ
പേടിപ്പെടുതലിനു പഴയ ശൌര്യം ഇല്ലായിരുന്നു
“ഓക്കേ... കാള്‍
ദി പോലീസ്... യു കം ഔട്ട് ഫസ്റ്റ്...”
ഇവനിത്ര ധൈര്യമോ?
പോലീസ് എങ്ങാനും വന്നാല്‍ അവള് പറയുന്നതെ വിശ്വസിക്കു... അതാലോചിക്കാന്‍ ഉള്ള
ബുദ്ധി പോലും ഇയാള്ക്കില്ലേ?? ഇതും കേട്ട് മാഡം പോലിസിനെ വിളിക്കും എന്ന്
വിചാരിച്ച എനിക്ക് വീണ്ടും തെറ്റി... അവള് പോലീസിനെ വിളിക്കാന്‍ എടുത്ത മൊബൈലും
കയ്യില്‍ പിടിച്ചു തരിച്ചിരിക്കുന്നു... ഞാനും ഇറങ്ങി പകിസ്ഥാനിയുടെ അടുത്തേക്ക്
ചെന്നു... ഒരു കൈ അകലം നിന്ന് സമാധാനിപ്പിക്കാന്‍ നോക്കി... അവന് എന്റെ നേരെ
തിരിഞ്ഞു,
“ആപ് ചുപ് രഹിയെ”
അവന് ഒരു
നിലക്കും അടുക്കുന്നില്ല... പോലീസ് വന്നാല്‍
പ്രോബ്ലം ആവും എന്നൊക്കെ ഞാന്‍ പറഞ്ഞു നോക്കി ദുബായില്‍ പതിനഞ്ചു വര്‍ഷമായി...
പന്ത്രണ്ടു വര്‍ഷമായി ദുബായ് ടാക്സിയില്‍... ബെസ്റ്റ് ഡ്രൈവര്‍ അവാര്‍ഡ് കിട്ടിയ
ആള് ആണ്... പോലീസ് വന്നാല്‍ ഞാന്‍ നോക്കിക്കോളാം... ഭായ് പേടിക്കണ്ട എന്നൊക്കെ
പറഞ്ഞു എന്നെ തിരിച്ചു സമാധാനിപ്പിക്കാന്‍ നോക്കുന്നു... ഞാന്‍ തിരിച്ചു സീറ്റില്‍
പോയിരുന്നു...നമ്മുടെ അറബി മാഡം ഒരക്ഷരം മിണ്ടുന്നില്ല... പാകിസ്ഥാനി അറബി ഭാഷ
നിര്‍ത്തിയിട്ടും ഇല്ല... അവസാനം പറയേണ്ടതൊക്കെ പറഞ്ഞു കഴിഞ്ഞു പാകിസ്ഥാനി വന്നു
കാറില്‍ കയറി... കാര്‍ നീങ്ങി തുടങ്ങി... ഭയങ്കര നിശബ്ദത... അറബി മാഡം ഒന്നും
മിണ്ടുന്നില്ല... അഞ്ചു മിനുട്ട് കൊണ്ട് കാര്‍ സത്വ എത്തി. അവള് ഇറങ്ങണ്ട സ്ഥലം
പറഞ്ഞു. കാര്‍ നിര്‍ത്തി. അവള് ബാഗില്‍ നിന്നും പത്തു ദിര്‍ഹം എടുത്തു
പകിസ്ഥാനിക്ക് കൊടുത്തു. അയാള്‍ തിരിഞ്ഞു നോക്കി വീണ്ടും അറബിയില്‍ എന്തൊക്കെയോ
പറഞ്ഞു... ദിര്‍ഹം വാങ്ങിയില്ല... അവള് ഒന്നും മിണ്ടാതെ പുറത്തിറങ്ങി ഡോര്‍
അടച്ചു... പാകിസ്ഥാനി മീറ്റര്‍ റീസെറ്റ് ചെയ്തു. കാര്‍ വീണ്ടും നീങ്ങിതുടങ്ങി...
എനിക്ക് അയാളോട്
ഒരു മതിപ്പ് തോന്നി... അവരുടെ സംസാരം ഒരക്ഷരം മനസ്സിലായില്ലെങ്കിലും… നിങ്ങള്‍ അവളെ അവിടെ
ഇറക്കി വിടുമായിരുന്നോ? എന്ന എന്റെ ചോദ്യത്തിന് അയാള്‍ പറഞ്ഞത്,
“ബില്കുല്
നഹി... മേം ഏക് പഠാന് ഹു”
ഞാന്‍ ചിരിച്ചു കൊണ്ട്
അയാളെ നോക്കി... അയാള്‍ ഗൌരവത്തില്‍ തന്നെ...
“അഭി ബോലിയെ
കൊന്സാ മെട്രോ മേം ജാന ഹെ?”
“ഇട്സ് അപ്പ് ടു യു...”
ഞാന്‍ അയാളെ
നോക്കി വീണ്ടു ചിരിച്ചു. അയാള്‍ എന്നെ തൊട്ടടുത്ത മെട്രോയില്‍ തന്നെ കൊണ്ട് വിടും
എന്ന ഉറപ്പെനിക്കുണ്ട്...
welcome back..
ReplyDeletethambu...
ellam shubamayi avasanichathil santhoyam.
ReplyDelete