കൊല്ലവര്‍ഷം 2007
ഡെയിലി മീറ്റിംഗ് നടക്കുമ്പോള്‍ ജോബിസാരിന്റെ ചോദ്യം...
“ആരാ കാസര്‍ഗോഡ് LBS എഞ്ചിനീയറിംഗ് കോളേജില്‍ സെമിനാര്‍ എടുക്കുന്നത്?”
ഞാന്‍ ചുറ്റും നോക്കി... ആരായിരിക്കും?
“അടുത്തയാഴ്ച ശനിയും ഞായറും ആണ് സെമിനാര്‍..... സൂരജെ, നീ പോയ മതി...”
അതാ... കുടുങ്ങി... ധിഷണയുടെ ഉള്ളില്‍ അല്ലാതെ പുറത്ത് പോയി ഇത് വരെ ട്രെയിനിംഗ് നടത്തിയിട്ടില്ല... സാധാരണ വിജോയ് സര്, സന്ദീപ് സര്, അഭി സര്, റഹ്മത്ത് സര് ഒക്കെയാണ് ട്രെയിനിംഗ് പോവാരുള്ളത്... ഇവരൊക്കെ ധിഷണ വിട്ടു പോയതിനു ശേഷം കുറെ കാലമായി ഇങ്ങനെയുള്ള അക്ടിവിടീസ് ഒന്നും ഇല്ല...
“നീ റെഡി അല്ലെ?”
ഞാന്‍ സ്വബോധത്തിലേക്ക് വന്നു.
“എന്താ ടോപ്പിക്ക്?”
നീയല്ലേ പോവുന്നത്? ഒപെരടിംഗ് സിസ്റ്റം, ഒപെരടിംഗ് സിസ്റ്റം ആര്‍ക്കിടെക്ചര്‍, വിന്‍ഡോസ്, നെറ്വര്‍ക്കിംഗ് വിത്ത് വിന്‍ഡോസ് പ്ലാട്ഫോം എടുത്താല്‍ മതി...”
“ഏകദേശം എത്ര സ്ടുടന്റ്സ് ഉണ്ടാവും...”
“എന്താ നിനക്ക് പേടിയുണ്ടോ? അധികമൊന്നും ഉണ്ടാവൂല... വീകെണ്ട് അല്ലെ? എല്ലാരും വീട്ടില്‍ പോവും... ഒരു പത്ത് മുപ്പതു പേരെ കാണു...”
“എന്റെ കൂടെ ആരാ വരുന്നത്?”
“രോഷിത് വരും. അതിനടുത്ത് മാസം ലിനക്സ് ട്രെയിനിംഗ് ഉണ്ട്. അപ്പൊ നീ പൊയ്ക്കോ അവന്റെ കൂടെ.”
പിന്നെ ഒരാഴ്ച ഒരു യുദ്ധം ആയിരുന്നു... പവര്‍ പോയിന്റ് സ്ലൈഡ് ഉണ്ടാക്കലും പഠിത്തവും... ഒന്ന് പാളിയാല്‍ നാണം കേട്ട് പോവും... മുന്നില്‍ ഇരിക്കുന്നവര്‍ ബീ ടെക്, എം സീ എ സ്ടുടെന്റ്സ് ആണ്... വിന്‍ഡോസ് ഒന്നും അവര്ക്കരിയാത്ത സാധനം അല്ലല്ലോ... അങ്ങനെ രാവിലത്തെ ട്രെയിന്‍ പിടിച്ചു... കാസര്‍ഗോഡ്,... അവിടുന്ന് LBS എഞ്ചിനീയറിംഗ് കോളേജ്... അവിടെ വന്നിറങ്ങുമ്പോള്‍ വല്ലാത്തൊരു സമാധാനം... കാരണം, ആരെയും കാണാനില്ല...
“ഡേയ് നീ ഒറ്റക്ക് സെമിനാര്‍ എടുക്കേണ്ടി വരുമോ? പത്തോ ഇരുപതോ പേരെ കാണൂ എന്നാ തോന്നുന്നത്...”
രോഷിതിനോട് മറുപടി പറയുന്നതിന് മുന്നേ രണ്ടുമൂന്നു പേര് ഇറങ്ങി വന്നു...
“വരൂ സര്, ലേറ്റ് ആയല്ലേ... എല്ലാം റെഡി ആണ്... ഒന്ന് ഫ്രഷ് ആവണോ?”
“വേണമെന്നില്ല...”
“വരൂ, എന്നാല്‍ ഹാള്‍ലേക്ക് പോവാം...”
അവരുടെ പിന്നാലെ നടക്കുമ്പോള്‍ ഞാന്‍ നിശബ്ദന്‍ ആയിരുന്നു... രോഷിത്ന്റെ മുഖത്തേക്ക് നോക്കി... അവന് ഒരു കൂസലും ഇല്ല... എന്നെ നോക്കി ചിരിക്കുന്നു. തെണ്ടി, അവനല്ലല്ലോ ഞാന്‍ അല്ലെ സെമിനാര്‍ എടുക്കുന്നത്... അടുത്ത മാസം ആവട്ടെ... കാണിച്ചു തരാം... ഇതിലും നന്നായി ഞാന്‍ ചിരിക്കുന്നത് നീ കേള്‍ക്കും... മനസ്സില്‍ അവനെ തെറി പറഞ്ഞു കൊണ്ട് ഞാന്‍ ഹാളിലേക്ക് കയറി...
കാലിന്റെ ചെറുവിരല്‍ തൊട്ടു തല വരെ ഒരു തണുപ്പ് അരിച്ചു കയറി... ഒരു നൂറ്റി അമ്പതില്‍ കുറയാത്ത പിള്ളേര്...
“പണി കിട്ടീ....” പിന്നില്‍ നിന്നും രോഷിത്തിന്റെ ശബ്ദം...
തിരിഞ്ഞ് ഓടിയാലോ??? അപ്പോളേക്കും ഞാന്‍ പ്ലട്ഫോമിന്റെ അടുത്തെത്തി... അവിടെ താഴെ ഒരു കമ്പ്യൂട്ടര്‍... ഒരു ചെയര്‍... രോഷിത് നു ഇരിക്കാന്‍...അപ്പൊ ഞാന്‍??? എനിക്കാണോ ഈ വലിയ പ്ലാട്ഫോം??? എന്റെ കൃഷ്ണാ... പണ്ട് സ്കൂളിലും കോളേജിലും പഠിക്കുമ്പോ വരെ തമാശക്ക് പോലും ഞാന്‍ ഇത് പോലെ ഒരു വലിയ സ്റ്റേജില്‍ കയറിയിട്ടില്ല... ഇതിന്റെ മുകളില്‍ കയറി ഞാന്‍ എന്ത് അഭ്യാസം കാണിക്കാനാ? നോകിയപ്പോ ഒരു വലിയ സ്ക്രീന്‍..., പ്രോജെക്ടര്‍, മൈക്ക് തെങ്ങ, കുന്തം, കുടചക്രം... എല്ലാം ഉണ്ട്...
“വരൂ സര്”
ഒരു പയ്യന് സ്റെപ് കേറി മുകളിലേക് പോവാന്‍ തുടങ്ങി... അവനു പിന്നാലെ യാന്ത്രികമായി ഞാനും കയറി. ഞാന്‍ നേരെ നടുവിലേക്ക് നടന്നു എല്ലാവരേം ഒന്ന് നോക്കി. ഇവരെന്തിനാ എന്നെ നോക്കുന്നത്? പോക്കെറ്റില്‍ കയ്യിട്ടു മൈക്രോസോഫ്ട് ഐ ഡി എടുത്തു ടി ഷര്‍ട്ടില്‍ പിന് ചെയ്തു... കൂടെ കയറിയ പയ്യന് പ്രോജെക്ടര്‍ അഡ്ജസ്റ്റ് ചെയ്യുന്നു...
“സര്, മൈക്ക്”
മൈക്കോ... എന്തിനു? ഞാന്‍ വല്ല പാട്ട് പാടാന്‍ എങ്ങാനും വന്നതാണോ?
“എവിടെ?”
ഞാന്‍ കൈ നീട്ടി...
“അല്ല സര്, കോളര്‍ മൈക്ക്...”
അവന് അത് നല്ല ഭംഗി ആയി എന്റെ ടി ഷര്ട്ട്ല് വെച്ചു തന്നു... ഞാന്‍ രോഷിതിനെ നോക്കി... അവന് എന്നെ തന്നെ നോക്കി ചിരിചിരിക്കുന്നു... ചിരിയെടാ ചിരി.. അവന്റെ നേരെ കണ്ണ് കൊണ്ട് ഞാന്‍ ആക്ഷന്‍ പറഞ്ഞു... അവന് സീ ഡീ എടുത്തു കമ്പ്യൂട്ടറില്‍ ഇട്ടു പവര്‍ പോയിന്റ് സ്ലൈഡ് ഓപ്പണ്‍ ചെയ്തു... ഫുള്‍ സ്ക്രീന്‍ ആക്കി... ഞാന്‍ സൌണ്ട് ഒന്ന് നേരെ ആക്കി... സെല്‍ഫ് ഇന്ട്രോടക്ഷന് കഴിഞ്ഞപ്പോ ഒരു ധൈര്യം വന്നു തുടങ്ങി... പതുക്കെ പതുക്കെ ടോപ്പിക്ക് സ്റ്റാര്‍ട്ട് ചെയ്തു...
അതെ, ധൈര്യം വരുന്നുണ്ട്.... വന്നു കൊണ്ടിരിക്കുന്നു... അതാ വന്നു.... പിന്നെ ഒരാഴ്ച ആയി സംഭരിച്ചു വെച്ചത് മൊത്തമായി പിള്ളേരുടെ മുന്നിലേക്ക് തട്ടി ഇട്ടു കൊണ്ടിരിക്കുമ്പോള്‍ ആണ് ശ്രദ്ധിച്ചത്, മുന്നില്‍ ഒരു നാലഞ്ചു വിരുതന്മാര് ഞാന്‍ എന്ത് പോയിന്റ് പറഞ്ഞാലും ഒരേ പോലെ തല ആട്ടി മൂളുന്നു... ഒഴിവാക്കണോ? അതോ അടിചിടണോ? ഈ ഇരിക്കുന്ന പത്ത് നൂറ്റമ്പത് പിള്ളേര്‍ക്ക് ഇടയില്‍ ഇവന്മാര്ക്ക് എത്ര ഫ്രണ്ട്സ് കാണും? അവരെന്നെ വെച്ച് തേമ്പിയാലോ? എന്റെ മുന്നിലിരിക്കുന്നവനെ നമ്പാന്‍ പറ്റൂല... എന്നെ ഇവര്‍ക്കിടയില്‍ ഇട്ടിട്ടു എന്നെ നോക്കി ചിരിക്കുന്ന ഇവനെ ഞാന്‍ എങ്ങനെ നമ്പും?? പക്ഷെ മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുമ്പോള്‍ അവരുടെ ധൈര്യവും കൂടുന്നു... പിന്നൊന്നും നോക്കിയില്ല... അപ്പോള്‍ മാറ്റിയ ഒരു സ്ലിടില് ഉള്ള ഒരു ചോദ്യം ഒരുത്തനോടു.... അവന് എണീറ്റു... ഉത്തരമില്ല... അടുത്ത ആള്... ഇല്ല ... അങ്ങനെ അഞ്ചു പേരും എണീറ്റു നിന്നു.... ഹോ... എനിക്ക് വന്നൊരു സന്തോഷം... “ബ... ബ... ബ... ബ...” എന്നും പറഞ്ഞു കടുവാ ചാക്കോ ആയാലോ? വേണ്ട.. വെറുതെ വിടാം.... പക്ഷെ എനിക്കൊരു മനസ്സമാധാനം കിട്ടുന്നില്ല... സ്റ്റേജില്‍ അവരുടെ അടുത്തേക്ക് ചെന്ന് അഞ്ചു പേരുടെയും മുഖത്തേക്ക് നോക്കി ഞാന്‍ വിശാലമായോന്നു ചിരിച്ചു... അത് വരെ എന്റെ വെടി കൊണ്ട പോലെ ഉള്ള മുഖം മാത്രം കണ്ട പിള്ളേര് എന്റെ ചിരി കാണലും കൂടെ ചിരിക്കാന്‍ തുടങ്ങി...
“ഇരിക്ക്”
അഞ്ചു പേരും ഇരുന്നു... പിന്നെ വളരെ മാന്യന്മാര് ആയി സെമിനാര്‍ കേള്‍ക്കാന്‍ തുടങ്ങി... അങ്ങനെ ഉച്ചക്കുള്ള ബ്രേക്ക് ആയി... വളരെ കുറച്ചു ചോറ് കഴിച്ചു ഞാന്‍ വീണ്ടും വായിട്ടലക്കാന്‍ വന്നു... അങ്ങനെ അന്നത്തെ ദിവസം വേറെ പ്രത്യേകിച്ച് വലിയ സംഭവങ്ങള്‍ ഒന്നുമില്ലാതെ കടന്നു പോയി...
രാത്രി ഹോട്ടല്‍ റൂമില്‍ രോഷിത് സുഖമായി കിടന്നുറങ്ങുമ്പോള്‍ ഞാന്‍ അടുത്ത ദിവസത്തേക്കുള്ള കാര്യങ്ങള്‍ ഒക്കെ നോക്കി... ഇത് പേടിക്കാനില്ല കഴിഞ്ഞു പോയ ടോപ്പിക്ക് ആണ് പേടിക്കാന്‍ ഉണ്ടായിരുന്നത്... ഒരു വിധം പിള്ലെര്ക്കൊക്കെ അറിയാവുന്ന ടോപ്പിക്ക്... അത് കഴിഞ്ഞു... ഇനി അഡ്വാന്‍സ്ഡ് ആയ കാര്യങ്ങള്‍ ആണ് വലിയ ചോദ്യങ്ങള്‍ ഒക്കെ വരാന്‍ സാധ്യത കുറവാണ്... ഞാന്‍ സമാധാനിച്ചു...
ശരിയായിരുന്നു... വളരെ ശരിയായിരുന്നു.... ചോദ്യങ്ങള്‍ ഒന്നും വന്നില്ല...
പക്ഷെ ആ ദിവസം എനിക്കൊരു പണി കിട്ടി... നല്ല കോഴി ബിരിയാണിയില്‍...!!!.....!! !! !
ക്ലാസ്സ് ഇങ്ങനെ കത്തി കയറി പോവുന്നു... ഉച്ചക്ക് മുന്നേ തീര്‍ക്കണ്ട സ്ലൈഡ് തീര്‍ക്കാന്‍ ആയി... സമയം ഒരു മണി ആവാന്‍ പോവുന്നു... ഞാന്‍ ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുമ്പോള്‍ ഒരു പയ്യന് രോഷിത്ന്റെ അടുത്ത് വന്നു ചെവിയില്‍ എന്തോ പറഞ്ഞു... എന്നിട്ട് പോയി... അവന് പോവലും ഞാന്‍ രോഷിത്ന്റെ അടുത്തെത്തി... പുരികമുയര്‍ത്തി കാര്യം ചോദിച്ചു...
“ഫുഡ് വന്നിട്ടുണ്ട്, കോഴി ബിരിയാണി ആണ്.. വേഗം നിര്‍ത്ത്...
വിശക്കുന്നു”
“ഒരു നാല് സ്ലൈഡ് കൂടെ ഇപ്പൊ നിര്‍ത്താം”
“ഡാ കോഴി ബിരിയാണി തണുത്താല്‍ ഒന്നിനും കൊള്ളൂല വേഗമാവട്ടെ”
അവനെ ഒന്ന് തുറിപ്പിച്ചു നോക്കി കൊണ്ട് ഞാന്‍ വീണ്ടും തുടങ്ങി... പതിനഞ്ചു മിനിറ്റ് കൊണ്ട് എല്ലാം തീര്‍ത്തു... ഇനി ഓണ്‍ലൈന്‍ സര്ട്ടിഫികെഷന്സ് പിന്നെ വിന്‍ഡോസ് ടിപ്സ് ആന്‍ഡ് ട്രിക്സ് മാത്രേ ബാക്കി ഉള്ളു... അതൊരു ഒന്നൊന്നര മണിക്കൂര്‍ കൊണ്ട് തീരും മൂന്നര നാലുമണിക്ക് ഇറങ്ങാം.. ഞാന്‍ കണക്ക് കൂട്ടി... ബ്രേക്ക് പറഞ്ഞു ഞങ്ങള്‍ കമ്പ്യൂട്ടര്‍ സയന്‍സ് സ്റ്റാഫ് റൂമിലേക്ക് നടന്നു...
ബിരിയാണി പൊതി തുറന്നപ്പോള്‍ ചെറിയൊരു കേടു വന്ന മണം വരുന്നുണ്ടോ എന്നൊരു സംശയം... രോഷിത്നോട് ചോദിച്ചു...
“പോടാ നിനക്ക് വേണ്ടെങ്ങില്‍ ഇങ്ങു തന്നേക്കു ഞാന്‍ കഴിച്ചോളാം...”
അതിനെനിക്ക് മനസ്സ് വന്നില്ല, ഇരുന്നു തൈരും അച്ചാറും ഒക്കെ കൂട്ടി കുഴച്ചടിച്ചു ഒരു ഗ്ലാസ് വെള്ളവും കുടിച്ചു ഞാന്‍ എണീറ്റു...രണ്ടു മണി ആയപ്പോലെക്കും പിള്ളേര് ഒക്കെ റെഡി... സര്ട്ടിഫികെഷന്സ് സ്ലൈഡ് ഓപ്പണ്‍ ചെയ്തു ഞാന്‍ തുടങ്ങി... MCP, MCSA, MCSE എത്തി...
അപ്പോള്‍ വയറ്റിനുള്ളില്‍ നിന്നും ഒരു മുരള്‍ച്ച.. കാര്യമാക്കിയില്ല. പക്ഷെ എല്ലാം വളരെ പെട്ടന്നായിരുന്നു... വയറ്റിനുള്ളില്‍ വെടിക്കെട്ട് നടക്കാന്‍ തുടങ്ങി... ഭയങ്കര വേദന... ഈശ്വരാ കോഴി ബിരിയാണി ചതിച്ചു, ഞാന്‍ രോഷിതിനെ നോക്കി... അവന് എന്നെ തന്നെ നോക്കി ഇരിക്കുന്നു... എന്റെ തലയില്‍ നിന്നും വിയര്‍പ്പ് പോടിയാന്‍ തുടങ്ങി... നെറ്റിയും വിയര്‍ത്തു... ഇതിപ്പോ നിര്‍ത്തിയില്ലെങ്കില്‍ ഞാന്‍ കുഴഞ്ഞു വീഴും... എന്ത് ചെയ്യും? സര്ട്ടിഫികെഷന്സ് തീര്‍ക്കാം ടിപ്സ് ആന്‍ഡ് ട്രിക്സ് അവിടെ നിക്കട്ടെ, ഞാന്‍ സ്റ്റേജ് ലൂടെ അങ്ങോട്ടും ഇങ്ങോട്ടും വേഗത്തില്‍ നടക്കാന്‍ തുടങ്ങി.. അതും പെട്ടന്ന് നിന്നു. ഇനി നടന്നാല്‍ പ്രശ്നം ആവും... ഒരു ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കി,
അവനങ്ങെത്തി!!!
പെട്ടന്ന് ഞാന്‍ സ്റ്റോപ്പ് ചെയ്തു...
“നെക്സ്റ്റ് ടോപ്പിക്ക് വിന്‍ഡോസ് ടിപ്സ് ആന്‍ഡ് ട്രിക്സ്... അത് മിസ്റ്റര്‍ രോഷിത് എടുക്കും...”
തലേ ദിവസം ഇതേ ഹാളില്‍ കയറുമ്പോ എന്റെ മുഖം എങ്ങനെ ഇരുന്നോ അത് പോലെ രോഷിതിന്റെ മുഖത്ത് നിന്നും ചോര വറ്റി വറ്റി പോവുന്നത് ഞാന്‍ കണ്ടു... പക്ഷെ രോഷിത് ഒന്നും മിണ്ടാതെ സ്റ്റേജ്ന്റെ സ്റെപ് കേറി വന്നു എന്റെ അടുത്തെത്തി... ഞാന്‍ മൈക്ക് ഊരി താഴേക്ക് പിടിച്ചു... എന്റെ അടുതെതലും രോഷിത് എന്നെ രൂക്ഷമായി നോക്കികൊണ്ട് പതുക്കെ,
“പട്ടി!!!”
“ഡാ... പ്ളീസ്, എനിക്ക് ഇപ്പൊ കക്കൂസില്‍ പോണം... ഇല്ലെങ്കില്‍ പണി കിട്ടും”
അവന്റെ മുഖത്ത് ചിരി പൊട്ടുന്നത് ഞാന്‍ കണ്ടു.. അവന് മൈക് വാങ്ങി. ഞാന്‍ താങ്ക്സ് പറഞ്ഞു കൈ ഉയര്‍ത്തി.... പിള്ളേര് എണീറ്റ് നിന്നു കൈ അടിച്ചു.. ഞാന്‍ മനസ്സില്‍ പറഞ്ഞു...
“ഒന്ന് നിര്ത്തെന്റെ പിള്ളേരെ, മനുഷ്യന് ഇവിടെ എരിതീയില്‍ ആണ് ഉള്ളത്...”
ഞാന്‍ സ്റെപ് ഇറങ്ങി... പതുക്കെ നടന്നു... ആരും ഇല്ല എന്ന് ചുറ്റും ഒന്ന് നോക്കി ഉറപ്പു വരുത്തി... ഒറ്റ ഓട്ടം... കക്കൂസില്‍ എത്തിയത് എങ്ങനെ ആണോ? ഡ്രസ്സ് ഊരിയത് എങ്ങനെ ആണോ.... ഇരുന്നത് എങ്ങനെ ആണോ... ഒന്നുമറിയില്ല... ഒക്കെ കഴിഞ്ഞപ്പോലെക്കും കുളത്തില്‍ മുങ്ങി എണീറ്റ പോലെ ആയിരുന്നു ഞാന്‍......., ചുമരും ചാരി കുറെ നേരം നിന്നു...
കഴിഞ്ഞോ ആവോ... ഇല്ല!! വീണ്ടും വയറു മുരണ്ടു.. അപ്പൊ തന്നെ ഇരുന്നു... ഞാന്‍ രോഷിതിനെ കുറിച്ചാണ് ആലോചിച്ചത്... പാവം എന്ത് ചെയ്യുന്നോ ആവോ. അവന് ടോപ്പിക്ക് തീര്ക്കുമ്പോളക്കും എനിക്കവിടെ എത്തണം... വീണ്ടും ഒരു പത്ത് മിനിറ്റ് കൂടെ എടുത്തു ഞാന്‍ ഹാളില്‍ എത്താന്‍... അപ്പോള്‍ കാണുന്നത് രോഷിത് ഇങ്ങനെ കത്തി കയറുന്നതാണ്... ഞാന്‍ ഡോര്‍ന്റെ അടുത്ത് തന്നെ നിന്നു...
അപ്പോള്‍ പിന്നില്‍ നിന്നും ഒരു ശബ്ദം...
"അല്ല, സാര്‍ എവിടെയായിരുന്നു? കണ്ടില്ല??"
നോക്കിയപ്പോള്‍ ബിരിയാണി കൊണ്ട് തന്ന വിരുതന്..... അവനെ ഞാന്‍ അടിമുടി ഒന്ന്നോ നോക്കി എന്നിട്ട് അവനെ ബോധിപ്പിക്കാന്‍ വേണ്ടി ഒന്ന് ചിരിച്ചു...
"ഒന്നുല്ല മാനെ... ഒന്ന് മുഖം കഴുകാന്‍ പോയതാ..."
എന്നിട് വീണ്ടും രോഷിതിന്റെ ക്ലാസ്സ് ശ്രദ്ധിക്കാന്‍ തുടങ്ങി...
"ഓക്കേ, അല്ല സാറേ വയ്കുന്നേരം ചായക്ക് എന്താ വേണ്ടത്? പഴംപൊരി വരുത്തിക്കട്ടെ??"
ഞാന്‍ അവനെ തിരിഞ്ഞൊന്നു നോക്കി... അത്രക്കും ദയനീയമായ മുഖം പിന്നെ അവന് കാണരുത്.... ഇല്ല, കണ്ടിട്ടുണ്ടാവില്ല!!!
എന്തായാലും കിടിലനക്കി ...
ReplyDelete